കേരളം

kerala

ETV Bharat / state

Minister R Bindu| വിദൂര വിദ്യാഭ്യാസ കോഴ്‌സ് നിയന്ത്രണം; 'വിദ്യാര്‍ഥികളില്‍ പ്രതിസന്ധിയുണ്ടാകില്ല': ആര്‍ ബിന്ദു

വിദൂര വിദ്യാഭ്യാസ കോഴ്‌സ് നിയന്ത്രണത്തെ കുറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നിയമസഭയില്‍. കോഴ്‌സ് നിയന്ത്രണം വിദ്യാര്‍ഥികള്‍ക്ക് പ്രതിസന്ധിയുണ്ടാകുന്ന സാഹചര്യമില്ല. 2022-23 അധ്യയന വര്‍ഷത്തില്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല 5 യുജി പ്രോഗ്രാമുകള്‍ക്കും 2 പിജി പ്രോഗ്രാമുകള്‍ക്കും യുജിസി അനുമതി നല്‍കി.

Minster R Bindu  Minster R Bindu  Distance education course  Assembly  Minster R Bindu  വിദൂര വിദ്യാഭ്യാസ കോഴ്‌സ് നിയന്ത്രണം  വിദ്യാര്‍ഥികളില്‍ പ്രതിസന്ധിയുണ്ടാകില്ല  ആര്‍ ബിന്ദു  ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല  UGC  യുജിസി  യുജിസി  ബിരുദം
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു

By

Published : Aug 9, 2023, 9:04 PM IST

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകളില്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് ഏർപ്പെടുത്തിയ നിയന്ത്രണം വിദ്യാര്‍ഥികള്‍ക്ക് പ്രതിസന്ധിയുണ്ടാക്കുന്ന സാഹചര്യമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. നിയമസഭയില്‍ ഉമ തോമസ് എംഎല്‍എയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഓപ്പൺ സർവകലാശാലയ്ക്ക് യുജിസിയുടെ ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയിൽ നിന്ന് വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ നടത്താൻ അനുമതി ലഭിക്കുന്നില്ലെങ്കിൽ മാത്രം വിദൂര വിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷൻ വഴിയുള്ള കോഴ്‌സുകൾ നടത്തുന്നതിന് മറ്റ് സർവകലാശാലകൾക്ക് അനുമതി നൽകുന്നതാണ്.

ഇതുസംബന്ധിച്ച തുടർ നിർദേശം വരുന്നത് വരെ വിദൂര വിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്ട്രേഷനും മുഖേനയുള്ള കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിക്കാൻ പാടില്ലെന്നും സർവകലാശാലകൾക്ക് കഴിഞ്ഞ അധ്യയന വർഷം ആദ്യം നിർദേശം നൽകിയിരുന്നു. ഓപ്പൺ സർവകലാശാലയ്ക്ക് യുജിസിയുടെ അനുമതി ലഭ്യമായ സാഹചര്യത്തിൽ സർക്കുലർ പിൻവലിച്ച് കൊണ്ടും നിയമങ്ങളും കോടതി വിധികളും അനുസരിച്ച് പ്രവേശന നടപടികൾ സ്വീകരിക്കാൻ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടും സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ യുജിസി-ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയുടെ അംഗീകാരത്തോട് കൂടി കഴിഞ്ഞ അധ്യയന വര്‍ഷം തന്നെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നടത്തുന്നതിന് കേരള, കാലിക്കറ്റ് സര്‍വകലാശാലകള്‍ നടപടി സ്വീകരിച്ചിരുന്നു. സർവകലാശാലയിൽ അനുമതി ലഭിക്കാത്തതും യുജിസി ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയുടെ അനുമതി ലഭിച്ചതുമായ കോഴ്‌സുകൾക്ക് മറ്റ് സർവകലാശാലകൾക്ക് ഈ അക്കാദമിക് വർഷവും പ്രവേശനം നൽകുന്നതിന് ഒരു തടസവും നിലവിലില്ലെന്നും മന്ത്രി ഡോ.ആർ.ബിന്ദു വ്യക്തമാക്കി.

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് യുജിസി ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയില്‍ നിന്നും നിലവില്‍ 12 ബിരുദ പ്രോഗ്രാമുകളും 10 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുമടക്കം 22 പ്രോഗ്രാമുകള്‍ നടത്തുന്നതിനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ അധ്യയന വർഷത്തിൽ 5400 വിദ്യാർഥികൾ പ്രവേശനം നേടിയിരുന്നുവെന്നും ഈ വർഷം ഇതുവരെ 2500 വിദ്യാർഥികൾ പ്രവേശന നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ 14 ജില്ലകളില്‍ സര്‍ക്കാര്‍ അനുവദിച്ച കോളജുകൾ പഠന കേന്ദ്രങ്ങളായുണ്ട്. ഈ കേന്ദ്രങ്ങളെ ജൂലൈ 15 മുതല്‍ സെപ്‌റ്റംബര്‍ 5 വരെയുള്ള കാലയളവില്‍ മുഴുവന്‍ സമയ പ്രവേശന കേന്ദ്രങ്ങളാക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. ഈ അധ്യയന വർഷം 22,000 ത്തോളം വിദ്യാര്‍ഥികള്‍ പ്രവേശനം നേടുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ABOUT THE AUTHOR

...view details