തിരുവനന്തപുരം: കാലികപ്രസക്തവും സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതുമായ സിനിമകളുടെ സംവിധായകനാണ് ജിയോ ബേബി. അദ്ദേഹത്തിന് കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്നുണ്ടായ ദുരനുഭവത്തിലും മാനസികവിഷമത്തിലും അപമാനത്തിലും ഐക്യം പ്രഖ്യാപിക്കുന്നതായി മന്ത്രി ആർ ബിന്ദു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോളജ് വിദ്യാഭ്യാസ ഡയറക്‌ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.
ജിയോ ബേബിക്ക് ഐക്യം പ്രഖ്യാപിച്ച് മന്ത്രി ആര്‍ ബിന്ദു; അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ തീരുമാനം - ആരാണ് ജിയോ ബേബി
Minister Stands With Director Jeo Baby: സമൂഹത്തിന്‍റെ മാറ്റം ആഗ്രഹിക്കുന്ന മഹാ പ്രതിഭയായ ജിയോ ബേബിക്ക് മന്ത്രി ആര്‍ ബിന്ദു പിന്തുണ അറിയിച്ചു. ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് ഐക്യം പ്രഖ്യാപിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി.
![ജിയോ ബേബിക്ക് ഐക്യം പ്രഖ്യാപിച്ച് മന്ത്രി ആര്‍ ബിന്ദു; അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ തീരുമാനം minister bindhu r bindhu kerala jeo baby kathal movie farooq collage fb post face book post minister e bindhu support jeo baby ജിയോ ബേബി സംവിധായകന്‍ ജിയോ ബേബി മന്ത്രി ആര്‍ ബിന്ദു ഉന്നത വിദ്യാഭ്യാസം ഫാറോക്ക് കോളജ് കോഴിക്കോട് എം എസ് എഫ് ജിയോ ബേബി](https://etvbharatimages.akamaized.net/etvbharat/prod-images/07-12-2023/1200-675-20212484-thumbnail-16x9-ksreff.jpg)
Published : Dec 7, 2023, 9:57 PM IST
കാലികപ്രസക്തവും സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതുമായ മികച്ച സിനിമകളുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനാണ് ജിയോ ബേബി.അദ്ദേഹത്തിന്റെ യോഗ്യത സിനിമകളിലൂടെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ‘ എന്ന സിനിമയിലൂടെ ഇന്ത്യൻ സ്ത്രീകളുടെ ദുരവസ്ഥ കൃത്യമായും വ്യക്തമായും പറയുകയും മാറ്റത്തിലേക്ക് വിരൽ ചൂണ്ടുകയും ചെയ്തു. ഇപ്പോൾ “കാതൽ“ എന്ന സിനിമ ഈ സമൂഹത്തിൽ ഒരു വിഭാഗം മനുഷ്യർ - 'സ്വവർഗ്ഗലൈംഗികആഭിമുഖ്യമുള്ളവർ' അനുഭവിക്കുന്ന ആന്തരികസംഘർഷങ്ങളും സമ്മർദ്ദങ്ങളും സമൂഹശ്രദ്ധയിൽ കൊണ്ടുവരുന്നു. അവരും മനുഷ്യർ ആണെന്ന് തിരിച്ചറിഞ്ഞ് അനുഭാവപൂർണ്ണം പെരുമാറേണ്ടുന്നതിനെ കുറിച്ച് ഓർമ്മിപ്പിക്കുന്നതാണ് ജിയോ ബേബിയുടെ കാതലെന്നും മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.
ജിയോ ബേബിക്ക് സംഭവിച്ചത്:കോഴിക്കോട് ഫറോക്ക് കോളേജിൽ സിനിമയുടെ സൂക്ഷ്മരാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാനായി തിരക്കഥാകൃത്തും സംവിധായകനുമായ ജിയോ ബേബിയെ ക്ഷണിച്ചിരുന്നു. അദ്ദേഹം കോഴിക്കോട് എത്തിയപ്പോൾ പരിപാടി ക്യാൻസൽ ചെയ്തതായി കോളേജ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. ജിയോ ബേബിയുടെ ചില പരാമർശങ്ങൾ കോളേജിന്റെ ധാർമിക മൂല്യങ്ങൾക്ക് എതിരാണെന്ന കാരണമാണ് ഇതിന് പിന്നിലെന്നും അദ്ദേഹത്തെ അറിയിച്ചു. എന്നാൽ ഇതിലൂടെ തന്നെ അപമാനിക്കുകയാണെന്ന് ജിയോ ബേബി പ്രതികരിച്ചു.
മന്ത്രിയുടെ ഫേസ് ബുക്ക് കുറിപ്പ്:സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളേജിന്‍റെ നടപടിയെ അപലപിക്കുന്നു. കാലികപ്രസക്തവും സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതുമായ മികച്ച സിനിമകളാൽ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് ശ്രീ ജിയോ ബേബിയുടെത്. ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ‘ എന്ന സിനിമയിലൂടെ ഇന്ത്യൻ സ്ത്രീകളുടെ ദുരവസ്ഥ കൃത്യമായും വ്യക്തമായും പറയുകയും മാറ്റത്തിലേക്ക് വിരൽ ചൂണ്ടുകയും ചെയ്തു. ഇപ്പോൾ “കാതൽ“ എന്ന സിനിമ ഈ സമൂഹത്തിൽ ഒരു വിഭാഗം മനുഷ്യർ- സ്വവർഗ്ഗലൈംഗികആഭിമുഖ്യമുള്ളവർ അനുഭവിക്കുന്ന ആന്തരികസംഘർഷങ്ങളും സമ്മർദ്ദങ്ങളും സമൂഹശ്രദ്ധയിൽ കൊണ്ടുവരുന്നു. അവരും മനുഷ്യർ ആണെന്ന് തിരിച്ചറിഞ്ഞ് അനുഭാവപൂർണ്ണം പെരുമാറേണ്ടുന്നതിനെ കുറിച്ച് ഓർമ്മിപ്പിക്കുന്നു. സിനിമയുടെ സൂക്ഷ്മരാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാനായാണ് കോളേജ് ഫിലിം ക്ലബ് അദ്ദേഹത്തെ ക്ഷണിച്ചത്. അതിനുള്ള അദ്ദേഹത്തിന്‍റെ യോഗ്യത തന്‍റെ സിനിമകളിലൂടെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. പക്ഷേ, പിന്നീട് കോളേജ് യൂണിയൻ ഇടപെട്ട് പരിപാടി ക്യാൻസൽ ചെയ്യിച്ചു എന്നാണ് മനസ്സിലാക്കുന്നത്. ജിയോ ബേബി ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. അത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കും
ശ്രീ ജിയോ ബേബിക്കുണ്ടായ മാനസികവിഷമത്തിലും അപമാനത്തിലും ഉന്നതവിദ്യാഭ്യാസ/സാമൂഹ്യനീതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി എന്ന നിലക്ക് അദ്ദേഹത്തോട് ഐക്യം പ്രഖ്യാപിക്കുന്നു.