തിരുവനന്തപുരം: വ്യവസായ മന്ത്രി പി. രാജീവിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ് ബുക്കിലൂടെ അറിയിച്ചത്. തിങ്കളാഴ്‌ച രാത്രിയില്‍ ജലദോഷവും ചെറിയ അസ്വസ്ഥതയുമുണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.
മന്ത്രി പി.രാജീവിന് കൊവിഡ് സ്ഥിരീകരിച്ചു - minister p.rajeev confirmed covid
തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് മന്ത്രി ചികിത്സയില്‍ കഴിയുന്നത്.
Also Read:സാമൂഹിക അകലം പാലിച്ച് നടക്കാം ; പ്രഭാത-സായാഹ്ന നടത്തത്തിന് അനുമതി
നേരത്തെ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കിലും ചൊവ്വാഴ്ച നിയമസഭയിലേക്ക് പോകേണ്ടതിനാല്‍ രാവിലെ തന്നെ പരിശോധനയ്ക്ക് വിധേയനായി. ആന്‍റിജന്‍ പരിശോധനയില്‍ തന്നെ രോഗം സ്ഥിരീകരിച്ചു. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അരുവിക്കര എം.എല്‍.എ ജി.സ്റ്റീഫനെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എം.എല്‍.എ ഹോസ്റ്റലില്‍ വച്ചാണ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. രക്തസമ്മര്‍ദ്ദത്തിലുണ്ടായ വ്യതിയാനം മൂലമുള്ള ബുദ്ധിമുട്ടാണെന്നും മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.