തിരുവനന്തപുരം: സംസ്ഥാനത്ത് ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവിൽ ഈ വർഷം ജനുവരി മുതല്‍ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ചരിത്ര നേട്ടമെന്ന് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് (Minister PA Muhammed Riyaz About Tourism) കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്ത് എത്തുന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 19.34 ശതമാനം വളർച്ചയുണ്ടായതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി പിഎ മുഹമ്മദ് റിയാസ് (Kerala Tourism).
ആഭ്യന്തര ടൂറിസം ശക്തമായപ്പോൾ മാത്രം ടൂറിസം മേഖലയിൽ നിന്നുള്ള വരുമാനം 35,000 കോടിയായി വർധിച്ചിട്ടുണ്ട്. ഇതേ തുടർന്ന് സംസ്ഥാനത്തെ ആദ്യ ടൂറിസം ഇൻവെസ്റ്റേഴ്‌സ് മീറ്റ് നവംബർ 16ന് തിരുവനന്തപുരത്ത് നടത്തുമെന്ന് മന്ത്രി അറിയിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ഹയാത്ത് റീജൻസിയിലാണ് ടൂറിസം ഇൻവെസ്റ്റേഴ്‌സ് മീറ്റ് നടക്കുക. പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും (Tourism Investors Meet 2023).
'കേരളത്തിലെ നിക്ഷേപ സാധ്യതകൾ' എന്ന വിഷയത്തിൽ പ്രോജക്‌ട് അവതരണവും 'ടൂറിസം നിക്ഷേപം; മുന്നോട്ടുള്ള വഴികൾ' എന്ന വിഷയത്തിൽ പാനൽ ചർച്ചയും നടക്കും. സർക്കാർ ഭൂമി ഉള്ള സ്ഥലങ്ങളിൽ അവ പാട്ടത്തിന് നൽകി ടൂറിസം പ്രോജക്‌ട് നടത്തും (PA Muhammad Riyas Tourism minister).
സ്വകാര്യ ഭൂമിയിൽ സംരംഭകർക്ക് ടൂറിസം മേഖല ഉപയോഗപ്പെടുത്താൻ അവസരം ഒരുക്കും. കേരളത്തിലെ പ്രശസ്‌ത ടൂറിസം കേന്ദ്രങ്ങൾ നവീന ടൂറിസം ഉത്‌പന്നങ്ങള്‍ എന്നിവ നിക്ഷേപകർക്ക് മുന്നിൽ വയ്ക്കുകയാണ് ഇതിന്‍റെ ലക്ഷ്യമെന്നും കൊവിഡാനന്തര കേരളത്തിന്‍റെ മുന്നോട്ടുള്ള യാത്രയ്ക്ക് ടൂറിസം മീറ്റ് ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.