തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹക്ക് ലഭിച്ചത് റെക്കോഡ് വോട്ടും വോട്ടു വിഹിതവുമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നുണ ബോംബുകളെ നിർവീര്യമാക്കുവാൻ കണക്കുകൾ സംസാരിക്കട്ടെയെന്ന ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.
'കണക്കുകൾ സംസാരിക്കട്ടെ'; യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത് റെക്കോഡ് വോട്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് - യശ്വന്ത് സിൻഹ രാഷ്ട്രപതി തെരഞ്ഞെടുപ്പ്
നുണ ബോംബുകളെ നിർവീര്യമാക്കുവാൻ കണക്കുകൾ സംസാരിക്കട്ടെയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം ചലനം സൃഷ്‌ടിച്ചില്ലെന്ന നുണഫാക്‌ടറികളിൽ നിന്ന് നിരന്തരമായി നടത്തുന്ന വ്യാജ പ്രചരണങ്ങൾ ശ്രദ്ധയിൽപ്പെട്ടു. രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കുന്നു. ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായ ദ്രൗപദി മുർമുവിനെ അഭിനന്ദിക്കുന്നു. എന്നാൽ, ഇന്ത്യൻ രാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ സ്ഥാനാർത്ഥിക്കൾക്ക് ലഭിച്ച വോട്ടിന്‍റെ കണക്കുകൾ പരിശോധിച്ചാൽ ഇത്തവണത്തെ സ്ഥാനാർഥി യശ്വന്ത് സിൻഹക്ക് ലഭിച്ചത് റെക്കോഡ് വോട്ടും വോട്ടു വിഹിതവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നിരയുടെ ഐക്യം തകർത്ത് ബിജെപി വലിയ മേധാവിത്വം നേടിയെന്ന നിലയിലുള്ള പ്രചാരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.