തിരുവനന്തപുരം:കെൽട്രോണിന്‍റെ പേര് വിവാദങ്ങളിൽ പരാമർശിക്കുന്നത് ആ സ്ഥാപനത്തിന്‍റെ അപകീർത്തിക്ക് കാരണമാകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കെൽട്രോണിന്‍റെ വീണ്ടെടുക്കലിന്‍റെയും മുന്നേറ്റത്തിന്‍റെയും സന്ദർഭമാണിതെന്നും മന്ത്രി പി രാജീവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. വിക്രാന്ത് നിർമാണത്തിൽ കെൽട്രോൺ പങ്കാളിയായ പി.നാരായണമൂർത്തിയെ എക്‌സിക്യൂട്ടീവ് അംഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗതാഗത വകുപ്പിന്‍റെ പ്രവർത്തനങ്ങളെ കുറിച്ച് പരാതി ലഭിച്ചപ്പോൾ വിജിലൻസ് ഉൾപ്പെടെ അന്വേഷിക്കട്ടെ എന്ന് ആവശ്യപ്പെട്ടിരുന്നു. കെൽട്രോണിന്‍റെ എഐ ക്യാമറ വിവാദം വല്ലാത്തൊരു പ്രതീതി ഉണ്ടാക്കിയിട്ടുണ്ട്. നേരത്തെയും ഇത് പോലെയുള്ള ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്.
100 ക്യാമറയ്ക്ക് 40 കോടി എന്ന പദ്ധതി ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് കൊണ്ടു വന്നിരുവെന്ന് കെൽട്രോണിന്‍റെ റിപ്പോർട്ട് വിലയിരുത്തി. വിജിലൻസ് പരിശോധനയ്ക്ക് കെൽട്രോണിന്‍റെ എല്ലാ രേഖകളും നൽകണമെന്ന് നിർദേശമുണ്ട്. ഇത് സംബന്ധിച്ച എല്ലാ രേഖകളും പൊതു ജനത്തിന് ലഭ്യമാണ്.
ഇത് സംബന്ധിച്ചിട്ടുള്ളതെല്ലാം പബ്ലിക് ഡൊമൈന്‍സിലുണ്ട്. എന്നാല്‍ അതാരും ശ്രദ്ധിക്കുന്നില്ലെന്നതാണ് വാസ്‌തവം. സര്‍ക്കാറും ഗതാഗത വകുപ്പും കെല്‍ട്രോണിന് നല്‍കിയ നിര്‍ദേശങ്ങള്‍, ടെക്‌നിക്കല്‍ കമ്മിറ്റി ശുപാര്‍ശകള്‍ എന്നിവയെല്ലാം ഡൊമൈന്‍സിലുണ്ട്. ഫെസിലിറ്റി മാനേജ്‌മെന്‍റ് സര്‍വീസ് എന്നുള്ളത് യഥാര്‍ഥത്തില്‍ ക്യാമറയുടെ മൈന്‍ഡനന്‍സ് അല്ല.
കെല്‍ട്രോണ്‍ വികസിപ്പിച്ചെടുത്ത പ്രത്യേക ക്യാമറ തന്നെയാണിതെന്നും അതിനായി ഒരു രൂപ പോലും കെല്‍ട്രോണിന് ഇതുവരെ നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മൈന്‍ഡനന്‍സ് ചാര്‍ജ് നല്‍കുന്നില്ല മറിച്ച് കണ്‍ട്രോള്‍ റൂമില്‍ നിയമിക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളമാണ് നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.