തിരുവനന്തപുരം : സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സംരംഭക വർഷം പദ്ധതി വലിയ വിജയം നേടിയെന്ന് വ്യവസായ മന്ത്രി പി രാജീവ്. പദ്ധതി വിജയിപ്പിക്കുന്നതിൽ എല്ലാ ജനപ്രതിനിധികളും മികച്ച നേതൃത്വമാണ് നൽകുന്നത്. കാമ്പയിൻ ആരംഭിച്ച് 8 മാസവും 6 ദിവസവും പിന്നിടുമ്പോൾ തന്നെ ലക്ഷ്യത്തിന്‍റെ അടുത്ത് എത്തിയിട്ടുണ്ട്.
'98,834 എണ്ണം പുതുതായി ആരംഭിച്ചു' ; സംരംഭക വർഷം പദ്ധതി വിജയമെന്ന് മന്ത്രി പി രാജീവ് - തിരുവനന്തപുരം
സംസ്ഥാനത്ത് 98,834 സംരംഭങ്ങൾ പുതുതായി ആരംഭിച്ചതായി വ്യവസായ മന്ത്രി പി രാജീവ് നിയമസഭയിൽ
സംസ്ഥാനത്ത് 98,834 സംരംഭങ്ങൾ പുതിയതായി ആരംഭിച്ചു. 6,106.71 കോടി രൂപയുടെ നിക്ഷേപം ഇതുവഴിയുണ്ടായിട്ടുണ്ട്. 2,15,522 തൊഴിലവസരങ്ങളും പുതിയ പദ്ധതികൾ വഴി സൃഷ്‌ടിച്ചതായും മന്ത്രി നിയമസഭയിൽ ചോദ്യോത്തര വേളയിൽ വ്യക്തമാക്കി.
അടുത്ത വർഷം മുതൽ ഓരോ മാസവും പുതിയ പ്രോഡക്റ്റ് കെൽട്രോൺ പുറത്തിറക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. 1,000 കോടി ടേൺഓവർ ഉള്ള സ്ഥാപനമായി രണ്ട് വർഷത്തിനുള്ളിൽ കെൽട്രോണിനെ മാറ്റുമെന്നും മന്ത്രി പറഞ്ഞു. ജനുവരിയിൽ സംരംഭക സമ്മേളനം നടത്തുമെന്നും മന്ത്രി അറിയിച്ചു.