തിരുവനന്തപുരം :പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കാൻ ഓട്ടോമാറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിംഗ് ലാബ് ഒരുങ്ങുന്നു. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തെത്തി ഗുണനിലവാരം പരിശോധിക്കുന്നതിനാണ് സഞ്ചരിക്കുന്ന ടെസ്റ്റിങ്ങ് ലാബ് ഒരുക്കുന്നത്. പ്രവർത്തനം നടക്കുന്നതിനിടയിൽ തന്നെ ഗുണനിലവാര പരിശോധന സാധ്യമാക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവൃത്തികളുടെ പരിശോധന : സഞ്ചരിക്കുന്ന ടെസ്റ്റിംഗ് ലാബ് ഒരുങ്ങുന്നുവെന്ന് മുഹമ്മദ് റിയാസ് - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത
പ്രവർത്തനം നടക്കുന്നതിനിടയിൽ തന്നെ ഗുണനിലവാര പരിശോധന സാധ്യമാക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്
പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവര്‍ത്തികളുടെ പരിശോധന; സഞ്ചരിക്കുന്ന ടെസ്റ്റിംഗ് ലാബ് ഒരുങ്ങുന്നുവെന്ന് മുഹമ്മദ് റിയാസ്
നിർമാണ പ്രവർത്തനങ്ങളില്‍ അപാകത ഉണ്ടെങ്കിൽ പരിഹരിക്കുകയും ചെലവാക്കുന്ന തുക അനുസരിച്ചുള്ള നിർമാണം നടക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുകയുമാണ് ലക്ഷ്യം. സംസ്ഥാനത്ത് മൂന്ന് ലാബുകളാകും ഇത്തരത്തിൽ സജ്ജമാക്കുക. ആദ്യ വാഹനം ഉടൻതന്നെ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു.