കേരളം

kerala

ETV Bharat / state

എല്ലാ വിദ്യാർഥികൾക്കും യാത്രാസൗകര്യം ഉറപ്പാക്കും,പുതുതായി 650 ബസുകൾ ഇറക്കും : ആന്‍റണി രാജു - ഗതാഗതമന്ത്രി

സ്‌കൂൾ തുറക്കുന്ന നവംബർ ഒന്നിനുമുൻപ് എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു

Minister of Transport  Antony Raju  KSRTC  school opening in kerala  കെഎസ്ആർടിസി  കെഎസ്ആർടിസി ബസ്  ആന്‍റണി രാജു  ഗതാഗതമന്ത്രി  സ്‌കൂൾ തുറക്കൽ
എല്ലാ വിദ്യാർഥികൾക്കും യാത്രാസൗകര്യം ഉറപ്പാക്കും, പുതുതായി 650 കെഎസ്ആർടിസി ബസുകൾ ഇറക്കും: ആന്‍റണി രാജു

By

Published : Oct 26, 2021, 4:00 PM IST

തിരുവനന്തപുരം :കൊവിഡാനന്തരം സ്‌കൂളുകൾ തുറക്കുമ്പോൾ യാത്രാസൗകര്യം ഉറപ്പാക്കാൽ 650 പുതിയ ബസുകൾ കെഎസ്ആർടിസി ഇറക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. മുഴുവൻ വിദ്യാർഥികൾക്കും യാത്രാസൗകര്യം ഒരുക്കുക എന്നതാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും ഗതാഗത മന്ത്രി പറഞ്ഞു.

വിദ്യാർഥികളുടെ യാത്രയ്ക്ക് പ്രോട്ടോക്കോൾ തയ്യാറാക്കിയിട്ടുണ്ട്. സ്‌കൂൾ തുറക്കുന്ന നവംബർ ഒന്നിനുമുൻപ് തന്നെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കുമെന്നും ഗതാഗതമന്ത്രി നിയമസഭയെ അറിയിച്ചു.

എല്ലാ വിദ്യാർഥികൾക്കും യാത്രാസൗകര്യം ഉറപ്പാക്കും, പുതുതായി 650 കെഎസ്ആർടിസി ബസുകൾ ഇറക്കും: ആന്‍റണി രാജു

സ്‌കൂൾ വാഹനങ്ങളുടെ യാന്ത്രികക്ഷമത ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സ്‌കൂൾ വാഹനങ്ങളുടെ നികുതി രണ്ടുവർഷത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. ഇതുകൂടാതെ ബസ് ഓൺ ഡിമാൻഡ് അടിസ്ഥാനത്തിൽ സ്‌കൂളുകൾ ആവശ്യപ്പെട്ടാൽ കെഎസ്ആർടിസി ബോണ്ട് സർവീസ് നടത്തും.

Also Read: പുരാവസ്തു തട്ടിപ്പ്: മോൻസനെ ക്രൈംബ്രാഞ്ച് കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

ആയിരത്തോളം സ്വകാര്യ സർക്കാർ സ്‌കൂളുകൾ ഇതിനായി അപേക്ഷിച്ചിട്ടുണ്ട്. ഇവരുമായി ചർച്ച നടത്തുന്നു. സ്വകാര്യ മാനേജ്മെന്‍റ് വാങ്ങുന്നതിനേക്കാൾ കുറഞ്ഞ തുകയാകും കെഎസ്ആർടിസി ബോണ്ട് സർവീസിന് വാങ്ങുകയെന്നും മന്ത്രി പറഞ്ഞു.

മറ്റ് കെഎസ്ആർടിസി സർവീസുകളുടെ 25% കപ്പാസിറ്റി വിദ്യാർഥികൾക്കായി മാറ്റിവയ്ക്കും. കെഎസ്ആർടിസി ബസ് കുറവുള്ള മേഖലകളിൽ എല്ലാ വിദ്യാർഥികൾക്കും കൺസഷൻ നൽകാനാവില്ല.

പ്രിൻസിപ്പൽമാരുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ 25 ശതമാനം വിദ്യാർഥികള്‍ക്ക് കൺസഷൻ നൽകും. ഇല്ലെങ്കിൽ ബസ് കാണില്ല കൺസഷൻ മാത്രമേ കാണൂ എന്ന അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details