തിരുവനന്തപുരം: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയപാതയിലെ കുഴികള്‍ അടയ്ക്കാന്‍ അതോറിറ്റി കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് മന്ത്രി ആരോപിച്ചു. ദേശീയപാത അതോറിറ്റി കാരാറുകാരെ ഭയക്കുകയാണ്.
കരാറുകാരെ ഭയം, കുഴിയടയ്ക്കുന്നില്ല: ദേശീയപാത അതോറിറ്റിയെ വിമര്‍ശിച്ച് മുഹമ്മദ് റിയാസ് - പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്
കരാറുകാരെ കൊണ്ട് ദേശീയപാതയിലെ കുഴികള്‍ അടയ്‌പ്പിക്കാനുള്ള നടപടികള്‍ ദേശീയപാത അതോറിറ്റി സ്വീകരിക്കുന്നില്ലെന്നും കരാറുകാരെ അതോറിറ്റി ഭയക്കുകയാണെന്നും പൊതുമരാമത്ത് മന്ത്രി കുറ്റപ്പെടുത്തി. നെടുമ്പാശ്ശേരിയില്‍ റോഡിലെ കുഴില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം
![കരാറുകാരെ ഭയം, കുഴിയടയ്ക്കുന്നില്ല: ദേശീയപാത അതോറിറ്റിയെ വിമര്‍ശിച്ച് മുഹമ്മദ് റിയാസ് Minister Muhammed Riyas about National Highways Authority Minister Muhammed Riyas PWD Minister Muhammed Riyas മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് മന്ത്രി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16038342-thumbnail-3x2-mn.jpg)
കരാറുകാരെ ഭയം, ദേശീയപാതയിലെ കുഴിയടയ്ക്കാന്‍ നടപടി സ്വീകരിക്കുന്നില്ല ; അതോറിറ്റിയെ വിമര്‍ശിച്ച് മന്ത്രി മുഹമ്മദ് റിയാസ്
കരാറുകാരെക്കൊണ്ട് കുഴികള്‍ അടപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ല. ദേശീയപാതയിലെ പ്രശ്‌നത്തിന് പൊതുമാരാമത്തിന് ഇടപെടാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയില്‍ റോഡിലെ കുഴിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തിലാണ് മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രതികരണം.