തിരുവനന്തപുരം:പൊതുമരാമത്ത് റോഡുകളിലെ കുഴികൾ അടയ്ക്കാൻ റണ്ണിങ് കോൺട്രാക്ട് സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഡിഫക്ട് ലയബിലിറ്റി (റോഡ് നിര്‍മാണത്തെ തുടര്‍ന്നുള്ള സേവനം) കാലയളവ് ബാധകമല്ലാത്ത റോഡുകളിലാണ് സംവിധാനം ഏർപ്പെടുത്തുന്നത്.
റണ്ണിങ് കോണ്‍ട്രാക്ട് എന്നാല്‍
ഒരു നിശ്ചിത സേവനം ഒരു നിശ്ചിത കാലത്തേക്ക് നിശ്ചിത നിരക്കില്‍ നല്‍കുന്നതിന് ഇരു കക്ഷികള്‍ തമ്മില്‍ ഏര്‍പ്പെടുന്ന കരാറാണ് റണ്ണിങ് കോണ്‍ട്രാക്ട്. കരാറില്‍ പറഞ്ഞ സേവന കാലയളവിന്‍റെ 125 ശതമാനം ചെയ്യാൻ കരാറുകാരനും സേവനത്തിന്‍റെ 75 ശതമാനമെങ്കിലും പ്രയോജനപ്പെടുത്താൻ വകുപ്പും ബാധ്യസ്ഥരാണ്.
പരാതിയുണ്ടെങ്കില്‍ കരാറുകാരനെ തന്നെ വിളിക്കാം
കരാറുകാരന്‍റെ പേരും നമ്പറും റോഡുകള്‍ക്ക് സമീപം സ്ഥാപിക്കും. റോഡിന്‍റെ തകരാര്‍ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കു തന്നെ കരാറുകാരനെ വിവരമറിയിച്ച് അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാം.
ആറുവരിയാക്കുന്നതിന്‍റെ ഭാഗമായി ദേശീയപാതയുടെ ഭൂരിഭാഗവും ദേശീയപാതാ അതോറിറ്റിക്ക് കൈമാറി. അതിനാൽ ദേശീയപാതയിലെ കുഴികളുടെ കാര്യത്തിൽ പൊതുമരാമത്ത് വകുപ്പിന് ഇടപെടാൻ കഴിയില്ല. റോഡ് ആരുടേതാണെങ്കിലും കുഴി പൊതുമരാമത്തിന്‍റെതാണെന്ന ധാരണയിൽ വകുപ്പിനാണ് പഴി കിട്ടുന്നത്. ചിലയിടങ്ങളിൽ ഉദ്യോഗസ്ഥരും കരാറുകാരും തമ്മിൽ ചില കൂട്ടുകെട്ടുകളുണ്ട്. കരാറുകാർ എംഎൽഎയുടെ ശിപാർശയുമായി മന്ത്രിയെ സമീപിക്കുന്ന പ്രവണത ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
ALSO READ നോക്കുകൂലി നിരോധിച്ചുള്ള ഹൈക്കോടതി വിധി ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി