തിരുവനന്തപുരം: ലഹരി മാഫിയയ്‌ക്കെതിരായ പോരാട്ടത്തിൽ പ്രതിപക്ഷം സങ്കുചിതമായ രാഷ്‌ട്രീയം കാണരുതെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ്. അമ്പരപ്പിക്കുന്നതാണ് പ്രതിപക്ഷ നേതാവിന്‍റെ നിയമസഭയിലെ പ്രതികരണം. ലഹരിക്കെതിരായ പോരാട്ടത്തെ ദുർബലമാക്കുന്ന ഇത്തരം നടപടികൾ മാഫിയയെ സന്തോഷിപ്പിക്കുകയാണ്.
'ലഹരി മാഫിയക്കെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷം രാഷ്‌ട്രീയം കാണരുത്, നിലപാട് പുനപരിശോധിക്കണം': മന്ത്രി എം ബി രാജേഷ് - കെഎസ്‌യു
ഏത് രാഷ്‌ട്രീയ ബന്ധമുണ്ടെങ്കിലും ലഹരി മാഫിയകളെ സർക്കാർ ഉരുക്ക് മുഷ്‌ടി കൊണ്ട് നേരിടുമെന്നും പ്രതിപക്ഷം ഇപ്പോഴത്തെ വില കുറഞ്ഞ രാഷ്‌ട്രീയ കളി അവസാനിപ്പിക്കണമന്നും എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞു
ലഹരിയിലെ രാഷ്‌ട്രീയ ഇടപെടലുകൾ പറഞ്ഞപ്പോൾ മേപ്പാടി സംഭവം പ്രതിപക്ഷം ബോധപൂർവം പറഞ്ഞില്ല. അത് ഓർമപ്പെടുത്തുകയാണ് ചെയ്‌തത്. എസ്എഫ്ഐ നേതാവായ അപർണയെ ആക്രമിച്ച കേസിൽ പ്രതികൾ കെഎസ്‌യു നേതാവായ അതുലും എംഎസ്എഫ് നേതാവായ രസിലിനുമാണ്. ഇതിൽ അതുൽ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഏത് രാഷ്‌ട്രീയ ബന്ധമുണ്ടെങ്കിലും ഇത്തരം മാഫിയകളെ സർക്കാർ ഉരുക്ക് മുഷ്‌ടി കൊണ്ട് നേരിടുമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം ഇപ്പോഴത്തെ വില കുറഞ്ഞ രാഷ്‌ട്രീയ കളി അവസാനിപ്പിക്കണം. നിലപാട് പുനപരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.