കേരളം

kerala

ETV Bharat / state

വായ്‌പ പരിധി കുറച്ച നടപടി: 'കേന്ദ്രത്തില്‍ നിന്ന് കണക്കുകളൊന്നും ലഭിച്ചില്ല, വി മുരളീധരന്‍ പറഞ്ഞത് പറയാന്‍ പാടില്ലാത്തത്': ധനമന്ത്രി

സംസ്ഥാനത്തിന്‍റെ വായ്‌പയെ കുറിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞ കാര്യങ്ങള്‍ ബിജെപി ഓഫിസിൽ നിന്ന് എഴുതി നൽകിയ കണക്കുകളെന്ന് ധനമന്ത്രി. സംസ്ഥാനത്തിന് കേന്ദ്രത്തില്‍ നിന്ന് ഇതുവരെ കണക്കുകള്‍ ലഭിച്ചിട്ടില്ല.

Minister KN Balagopal  V Muraleedaran press meet  Minister KN Balagopal press meet  കേരളത്തിന്‍റെ വായ്‌പ പരിധി  കേന്ദ്രത്തില്‍ നിന്ന് കണക്കുകളൊന്നും ലഭിച്ചില്ല  വി മുരളീധരന്‍ പറഞ്ഞത് പറയാന്‍ പാടില്ലാത്തത്  ധനമന്ത്രി  ധനമന്ത്രി കെ എൻ ബാലഗോപാൽ  ധനമന്ത്രി കെ എൻ ബാലഗോപാൽ വാര്‍ത്തകള്‍  ധനമന്ത്രി കെ എൻ ബാലഗോപാൽ പുതിയ വാര്‍ത്തകള്‍
ധനമന്ത്രി കെ.എൻ ബാലഗോപാൽ

By

Published : May 30, 2023, 3:57 PM IST

ധനമന്ത്രി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം:സംസ്ഥാനത്തിന്‍റെ വായ്‌പ പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാറിന്‍റെ നടപടി സംബന്ധിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞത് ബിജെപി ഓഫിസിൽ നിന്ന് എഴുതി നൽകിയ കണക്കുകളെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. വാർത്ത സമ്മേളനം നടത്തി പറഞ്ഞതുപോലെ ഒരു കണക്കും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്നും ധനമന്ത്രി തലസ്ഥാനത്ത് പറഞ്ഞു.

സംസ്ഥാനത്തിന്‍റെ വായ്‌പ പരിധിയും അനുമതിയും സംബന്ധിച്ച് രണ്ട് കത്തുകളാണ് സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത്. അതിൽ മുരളീധരൻ പറയുന്നത് പോലെ ഒരു കണക്കും പറഞ്ഞിട്ടില്ല. ബിജെപി ഓഫിസിലെ ആഭ്യന്തര കത്തിടപാടല്ല സംസ്ഥാനത്തെ സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ചുള്ള കണക്കുകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇത് മനസിലാക്കി മന്ത്രി മുരളീധരൻ സംസാരിക്കണം. പൊതുയോഗങ്ങളിൽ രാഷ്ട്രീയമായി സംസാരിക്കുന്നത് പോലെ അഡ്‌മിനിസ്ട്രേറ്റീവ് കാര്യങ്ങൾ പറയരുത്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ നടത്തുന്ന കത്തിടപാടുകൾക്ക് രഹസ്യ സ്വഭാവമുണ്ട്. അത് കേന്ദ്രമന്ത്രി തന്നെ പുറത്ത് വിടുന്നത് ഭരണഘടനാപരമല്ലെന്നും ധനമന്ത്രി ഓര്‍മിപ്പിച്ചു.

കേരളത്തെ ശ്വാസംമുട്ടിക്കാൻ കേന്ദ്രം ശ്രമിക്കുമ്പോൾ ഇവിടുത്തെ ജനങ്ങളുടെ താത്‌പര്യം സംരക്ഷിക്കാൻ വി. മുരളീധരന് ഉത്തരവാദിത്തമുണ്ട്. എന്നാൽ അത് പാലിക്കാതെയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും ധനമന്ത്രി ആരോപിച്ചു. സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി മൂന്ന് ശതമാനമായാണ് കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ സംസ്ഥാനത്തിന് വിയോജിപ്പുണ്ടെന്നും മന്ത്രി പറഞ്ഞു.

3242 കോടി രൂപ വായ്‌പയെടുക്കാൻ നിലവിലെ ചട്ടപ്രകാരം കേരളത്തിന് അവകാശമുണ്ട്. ഈ വായ്‌പ പരിധിയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. എന്തുകൊണ്ടാണ് വെട്ടിക്കുറച്ചത് എന്നതിനെപ്പറ്റി ഒരു വിശദീകരണവും നൽകിയിട്ടില്ല. 6.4% കടമെടുക്കുന്ന കേന്ദ്ര സർക്കാനാണ് സംസ്ഥാനങ്ങളെ ശ്വാസംമുട്ടിക്കാൻ ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നത്.

സംസ്ഥാനത്തെ ധനകാര്യ മാനേജ്മെന്‍റ് മെച്ചപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് കഴിഞ്ഞ വർഷം വലിയ വെട്ടിക്കുറവ് വായ്‌പ പരിധിയിൽ ഉണ്ടാക്കിയിട്ടും റവന്യൂ വരുമാന വർധനവ് കാരണം പിടിച്ച് നിൽക്കാൻ കഴിഞ്ഞത്. മറ്റ് സംസ്ഥാനങ്ങൾക്ക് കൂടുതൽ വിഹിതം നൽകുന്ന കേന്ദ്രമാണ് കേരളത്തെ വല്ലാതെ ബാധിക്കുന്ന സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നത്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. കേരളത്തിന് ലഭിക്കേണ്ടതിൽ ഒരു വിട്ടുവീഴ്‌ചക്കും തയ്യാറല്ലെന്നും മന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

കേന്ദ്ര വിഹിതത്തിൽ കുറവ് വരുമ്പോൾ അത് സംസ്ഥാനത്തെ ചെലവിനെ ബാധിക്കും. ക്ഷേമ പെൻഷൻ അടക്കം നിരവധി വികസന പ്രവർത്തനങ്ങളെയും ജനക്ഷേമ പ്രവർത്തനങ്ങളെയുമാകും ഇത് ബാധിക്കുക. ഇത് അംഗീകരിക്കാൻ കഴിയില്ല. വായ്‌പ പരിധി വെട്ടി കുറച്ചതില്‍ സംസ്ഥാനത്തിന് വ്യക്തത വേണം. ഇതിനായി കേന്ദ്രത്തെ സമീപിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെടാനാണ് യോഗവും തീരുമാനിച്ചത്. സംസ്ഥാനത്തിന് അർഹമായ പണം നൽകാതെയും വായ്‌പ പരിധി വെട്ടി കുറച്ചുമുള്ള കേന്ദ്ര സർക്കാരിന്‍റെ നടപടിയെ രാഷ്ട്രീയമായി തന്നെ കാണണം. ഈ നീക്കങ്ങൾ രാഷ്ട്രീയമായി തന്നെ എതിർക്കപ്പെടേണ്ടതാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

ABOUT THE AUTHOR

...view details