തിരുവനന്തപുരം : കെ റെയില്‍ പദ്ധതിക്കായി കല്ലിട്ട സ്ഥലങ്ങള്‍ ഈടുവച്ച് ബാങ്ക് വായ്‌പ എടുക്കാമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബാങ്കുകള്‍ വായ്‌പ നിഷേധിച്ചാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. സര്‍വേ കല്ലുകള്‍ സ്ഥാപിച്ച സ്ഥലങ്ങളുടെ ഉടമസ്ഥര്‍ക്ക് വായ്‌പ നിഷേധിക്കുന്നുവെന്ന പരാതികൾ വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
കല്ലിട്ട സ്ഥലങ്ങള്‍ക്ക് ബാങ്ക് വായ്‌പ നല്‍കണം ; നിര്‍ദേശവുമായി ധനമന്ത്രി - k rail project
കെ റെയില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ ബാങ്ക് വായ്‌പ നിഷേധിക്കുന്നുവെന്ന പരാതി വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തിലാണ് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്‍റെ പ്രതികരണം
കല്ലിട്ടസ്ഥലങ്ങള്‍ക്ക് ബാങ്ക് വായ്‌പ നല്‍കണം; നിര്‍ദേശവുമായി ധനമന്ത്രി
സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന്‍റെ ഭാഗമായുള്ള ട്രഷറി പ്രവര്‍ത്തനങ്ങളും മന്ത്രി വിലയിരുത്തി. സാമ്പത്തിക വർഷാവസാനദിനം ട്രഷറിയിലെ പണമിടപാടുകൾ സുഗമമാണെന്ന് മന്ത്രി അറിയിച്ചു. 20000 കോടി രൂപ ആവശ്യമായിരുന്ന ഈ മാസം പണം കൊടുക്കാന്‍ കഴിയാതിരുന്ന സ്ഥിതി ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.