തിരുവനന്തപുരം: കരാര്‍ കാലാവധി തീര്‍ന്നിട്ടും വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പിഴ ഈടാക്കുന്ന വ്യവസ്ഥയില്‍ ഇളവ് നല്‍കിയിട്ടില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. കരാര്‍ പ്രകാരം പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണം 2019 ഡിസംബര്‍ മൂന്നിന് പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. മൂന്ന് മാസം പിഴയില്ലാതെയും ആറ് മാസം പിഴയോടുകൂടിയും ക്യൂറിങ് പിരീഡിന് കരാറില്‍ വ്യവസ്ഥയുണ്ട്. ഈ കാലാവധിക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനായി പിഴ നല്‍കാന്‍ കമ്പനി തയ്യാറായില്ലെങ്കില്‍ സര്‍ക്കാര്‍ കമ്പനിക്ക് നല്‍കേണ്ട തുകയില്‍ നിന്നും പിഴ ഈടാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം പദ്ധതി; വ്യവസ്ഥയില്‍ ഇളവില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ - വിഴിഞ്ഞം പദ്ധതി
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ അദാനി കമ്പനിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

നഷ്‌ടപരിഹാരം ഈടാക്കുന്നതില്‍ നിന്ന് കമ്പനിക്ക് ഒരു ഇളവും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാങ്കേതിക ബുദ്ധിമുട്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകാന്‍ കാരണമെന്നും വി.എസ്.ശിവകുമാര്‍, എം.വിന്സന്റ്, കെ.എസ്.ശബരീനാഥന്‍, ടി.ജെ.വിനോദ് എന്നിവരെ മന്ത്രി അറിയിച്ചു. വിഴിഞ്ഞം പദ്ധതിക്ക് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തിയിരുന്നു. ഇതിനായി 1,03,11,939 രൂപയാണ് ചെലവായത്.