കേരളം

kerala

ETV Bharat / state

ശബരിമല യുവതീപ്രവേശനം; യുവതികള്‍ക്ക് സര്‍ക്കാര്‍ സുരക്ഷയൊരുക്കില്ലെന്ന് കടകംപള്ളി - ശബരിമല യുവതീപ്രവേശനം

സുപ്രീംകോടതി വിധിയിൽ അവ്യക്തതയുണ്ടെന്നും എന്നാൽ അത് തീർഥാടനത്തെ ബാധിക്കില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

സർക്കാർ സംരക്ഷണം നൽകി ഒരു യുവതിയേയും ശബരിമലയിൽ കൊണ്ടുപോകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

By

Published : Nov 15, 2019, 12:37 PM IST

Updated : Nov 15, 2019, 12:47 PM IST

തിരുവനന്തപുരം: സർക്കാർ സംരക്ഷണം നൽകി ഒരു യുവതിയേയും ശബരിമലയിൽ കൊണ്ടുപോകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആർക്കെങ്കിലും പോകണമെങ്കിൽ അവർ സുപ്രീംകോടതിയിൽ നിന്നും ഉത്തരവ് വാങ്ങി വന്നാൽ കൊണ്ടുപോകും.

ശബരിമല യുവതീപ്രവേശനം; യുവതികള്‍ക്ക് സര്‍ക്കാര്‍ സുരക്ഷയൊരുക്കില്ലെന്ന് കടകംപള്ളി

ആക്‌ടിവിസ്റ്റുകൾക്ക് ആക്‌ടിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്ന മുൻനിലപാടിൽ ഉറച്ചുനിൽക്കുന്നു. തൃപ്‌തി ദേശായിക്ക് ശക്തി കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധിയിൽ അവ്യക്തതയുണ്ടെന്നും എന്നാൽ അത് തീർഥാടനത്തെ ബാധിക്കില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

Last Updated : Nov 15, 2019, 12:47 PM IST

ABOUT THE AUTHOR

...view details