തിരുവനന്തപുരം: ശബരിമലക്ക് മാത്രമായി പ്രത്യേക ബോർഡ് രൂപീകരിച്ചാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ നിലനിൽപ്പിനെ ബാധിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലക്ക് മാത്രമായി ഒരു ബോർഡ് സ്ഥാപിക്കണമെന്ന സുപ്രീം കോടതി നിർദേശം എന്തെല്ലാം പ്രത്യാഘാതം ഉണ്ടാക്കുമെന്ന ചോദ്യത്തിന് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമലക്ക് പ്രത്യേക ബോര്‍ഡ്; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ബാധിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ - നിയമസഭാ സമ്മേളനം
മറ്റ് ക്ഷേത്രങ്ങളുടെ ചെലവും ജീവനക്കാരുടെ ശമ്പളവും പെൻഷനുമെല്ലാം ശബരിമലയിലെ ശമ്പളത്തെ ആശ്രയിച്ചാണെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ശബരിമലക്ക് പ്രത്യേക ബോര്‍ഡ്; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ബാധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ദേവസ്വം ബോർഡിന് കീഴിലുള്ള 1,250 ക്ഷേത്രങ്ങളിൽ കുറച്ച് ക്ഷേത്രങ്ങൾ മാത്രമാണ് സ്വയം പര്യാപ്തത നേടിയിട്ടുള്ളത്. മറ്റ് ക്ഷേത്രങ്ങളുടെ ചെലവും ജീവനക്കാരുടെ ശമ്പളവും പെൻഷനുമെല്ലാം ശബരിമലയിലെ ശമ്പളത്തെ ആശ്രയിച്ചാണെന്നും മന്ത്രി പറഞ്ഞു. മറ്റ് ക്ഷേത്രങ്ങളുടെ നിത്യപൂജക്ക് അടക്കമുള്ള ചെലവുകൾക്ക് ബോർഡിന് വഴിയില്ലാതാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ സഭയെ അറിയിച്ചു. രാജു എബ്രഹാം എംഎൽഎയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.