തിരുവനന്തപുരം: ശബരിമല വിധി എന്തായാലും നിയമവാഴ്‌ച നിലനിൽക്കുന്ന രാജ്യത്ത് അംഗീകരിക്കാനേ കഴിയൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിധി അംഗീകരിക്കാനുള്ള ബാധ്യതയുണ്ട്. വിധിയെ രാജ്യമാകെ സ്വീകരിക്കുകയാണ് വേണ്ടത്. വ്യക്തിപരമായ അഭിപ്രായ ഭിന്നതകൾ മാറ്റിവെച്ചാണ് അയോധ്യ വിധിയെ രാജ്യം സ്വീകരിച്ചത്. വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കാൻ ഏതു സര്‍ക്കാരിനേക്കാളും എൽഡിഎഫ് സർക്കാർ പ്രവർത്തിച്ചുവെന്നും മന്ത്രി പറഞ്ഞു.
ശബരിമല വിധി അംഗീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ - minister kadakampally surendran news
വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കാൻ ഏതു സര്‍ക്കാരിനേക്കാളും എൽഡിഎഫ് സർക്കാർ പ്രവർത്തിച്ചുവെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ശബരിമല വിധി എന്തായാലും അംഗീകരിക്കാനേ കഴിയൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
വിധിയുടെ പശ്ചാത്തലത്തിൽ കലാപം ഉണ്ടാകാൻ പാടില്ലെന്നും സമാധാനം കാത്തുസൂക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടതായും മന്ത്രി നിയമസഭയിൽ പറഞ്ഞു.