തിരുവനന്തപുരം: പോത്തന്‍കോട് ജുമാ മസ്‌ജിദിൽ നമസ്‌കാരത്തിനെത്തിയവരെ റാപ്പിഡ് ടെസ്റ്റിന് വിധേയമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കൊവിഡിനെ തുടർന്ന് മരിച്ച പോത്തൻകോട് സ്വദേശി അബ്‌ദുൾ അസീസിന്‍റെ ബന്ധുക്കളുടെയും അദ്ദേഹവുമായി ഇടപെട്ടവരുടെയും റാപ്പിഡ് ടെസ്റ്റ് നടത്തും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇന്‍ ഗവണ്‍മെന്‍റിലെ (ഐഎംജി) നൂറോളം പേരെയും റാപ്പിഡ് ടെസ്റ്റിന് വിധേയമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പോത്തന്‍കോട് ജുമാ മസ്‌ജിദിലെത്തിയവര്‍ക്കും റാപ്പിഡ് ടെസ്റ്റ്; മന്ത്രി കടകംപള്ളി സുരേന്ദ്രൻ - റാപ്പിഡ് ടെസ്റ്റ്
ഐഎംജിയിലെ നൂറോളം പേരെയും റാപ്പിഡ് ടെസ്റ്റിന് വിധേയമാക്കും.
പോത്തന്‍കോട് ജുമാ മസ്‌ജിദിലെത്തിയവര്‍ക്കും റാപിഡ് ടെസ്റ്റ് നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
കൊവിഡ് 19 രോഗബാധ വേഗത്തില്‍ കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ഇന്ന് മുതലാണ് ആരംഭിക്കുന്നത്. പോത്തന്‍കോടാണ് ആദ്യ ടെസ്റ്റ് നടത്തുക. റാപ്പിഡ് കിറ്റുപയോഗിക്കുന്നതോടെ പരിശോധനാ ഫലം രണ്ടര മണിക്കൂറിനുള്ളില്‍ ലഭിക്കും. നിലവില്‍ ആറ് മുതല്‍ ഏഴ് മണിക്കൂറാണ് പരിശോധനാ ഫലം ലഭിക്കുന്നതിനെടുക്കുന്ന സമയം. ഫലം വേഗം ലഭ്യമാകുന്നത് സമൂഹ വ്യാപനം കണ്ടെത്തുന്നതിന് സഹായകമാകും.