തിരുവനന്തപുരം: കുറച്ച് യാത്രാക്കാർക്ക് ഖത്തർ ആഭ്യന്തര വകുപ്പിന്‍റെ അനുമതി ലഭിക്കാത്തതിനാലാണ് തിരുവനന്തപുരത്തേക്കുള്ള വിമാനം റദ്ദാക്കിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആശയ വിനിമയത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്നും സാങ്കേതിക കാരണങ്ങളാലാണ് വിമാനം റദ്ദാക്കിയതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തേക്കുള്ള വിമാനം റദ്ദാക്കിയത് സാങ്കേതിക കാരണങ്ങളാലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ - ഖത്തര്‍ വിമാനം
യാത്രക്കാരുടെ പട്ടിക തയ്യാറാക്കിയതിൽ പിഴവുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു
കുറച്ച് യാത്രാക്കാർക്ക് അനുമതി ലഭിക്കാത്തതിനാലാണ് ഖത്തര്‍ വിമാനം റദ്ദാക്കിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ഖത്തർ ആഭ്യന്തര വകുപ്പുമായി ചേർന്ന് ഇന്ത്യൻ എംബസി പട്ടിക തയ്യാറാക്കിയിരുന്നെങ്കിൽ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല. യാത്രക്കാരുടെ പട്ടിക തയ്യാറാക്കിയതിൽ പിഴവുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. വിഷയം സംബന്ധിച്ച് കേന്ദ്രമന്ത്രി വി. മുരളീധരനുമായി സംസാരിക്കും. ചൊവ്വാഴ്‌ച വിമാനമെത്തുമെന്നാണ് നിലവിൽ ലഭിച്ച വിവരമെന്നും എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.