കേരളം

kerala

ETV Bharat / state

സർക്കാരിനെ നാണം കെടുത്താനല്ലേ സമരമെന്ന് മന്ത്രി; പ്രതികരണം ഞെട്ടിച്ചെന്ന്  ഉദ്യോഗാർഥികള്‍ - മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കൂടിക്കാഴ്ചയ്ക്കിടെ ഉദ്യോഗാർഥികളുടെ റാങ്ക് തിരക്കിയ മന്ത്രി, പത്ത് വർഷം ലിസ്റ്റ് നീട്ടിയാലും ജോലി കിട്ടില്ലെന്നിരിക്കെ സർക്കാരിനെ നാണം കെടുത്താൻ അല്ലേ സമരം എന്നാണ് പ്രതികരിച്ചത്.

Minister Kadakampally Surendran met PSC candidates  Minister Kadakampally Surendran  PSC candidates strike  മന്ത്രി കടകംപള്ളി സുരേന്ദ്രൻ  പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം
ഉദ്യോഗാർഥി

By

Published : Feb 22, 2021, 10:31 AM IST

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ അനിശ്ചിതകാല സമരം നടത്തുന്ന എൽജിഎസ് റാങ്ക് ഹോൾഡർമാരുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തി. ചർച്ചയിൽ മന്ത്രിയുടെ പ്രതികരണം ഞെട്ടിച്ചുവെന്നും പ്രതീക്ഷ ഇല്ലാതാകുന്ന നിലപാടാണ് മന്ത്രിയിൽ നിന്ന് ഉണ്ടായതെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.

"പ്രതികരണം ഞെട്ടിച്ചു"; മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്യോഗാർഥികളുമായി കൂടികാഴ്ച നടത്തി

കൂടിക്കാഴ്ചയ്ക്കിടെ ഉദ്യോഗാർഥികളുടെ റാങ്ക് തിരക്കിയ മന്ത്രി, പത്ത് വർഷം ലിസ്റ്റ് നീട്ടിയാലും ജോലി കിട്ടില്ലെന്നിരിക്കെ സർക്കാരിനെ നാണം കെടുത്താൻ അല്ലേ സമരം എന്നാണ് പ്രതികരിച്ചത്. നിലവിലുണ്ടായിരുന്ന പ്രതീക്ഷകൾക്ക് വിപരീതമായാണ് സംഭവിച്ചതെന്നും സർക്കാരിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.

ABOUT THE AUTHOR

...view details