കേരളം

kerala

ETV Bharat / state

അയൽവാസിക്കുനേരെ വെടിയുതിര്‍ത്ത സംഭവം : റിപ്പോര്‍ട്ട് തേടി മന്ത്രി കെ. രാധാകൃഷ്‌ണൻ - ഈശ്വരന്‍

പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങള്‍ തടയാന്‍ മാതൃകാപരമായ ശിക്ഷാനടപടി ഉറപ്പാക്കുമെന്ന് മന്ത്രിയുടെ ഓഫിസ്

minister k radhakrishnan sought report on the incident of man threatening neighbour with air gun  ister k radhakrishnan sought report  minister k radhakrishnan  man threatening neighbour with air gun  അയൽവാസിക്കുനേരെ എയർ ഗൺ കൊണ്ട് വെടിയുതിര്‍ത്ത സംഭവം  അയൽവാസിക്കുനേരെ വെടിയുതിര്‍ത്ത സംഭവം  അയൽവാസിക്കുനേരെ വെടിയുതിര്‍ത്ത സംഭവത്തിൽ റിപ്പോര്‍ട്ട് തേടി മന്ത്രി കെ രാധാകൃഷ്‌ണൻ  കെ രാധാകൃഷ്‌ണൻ  പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി  Minister for Welfare of Scheduled Castes Scheduled Tribes and Backward Classes  മഞ്ചിക്കണ്ടി  എയര്‍ഗണ്‍  air gun  ഈശ്വരന്‍  ചെല്ലി
minister k radhakrishnan sought report on the incident of man threatening neighbour with air gun

By

Published : Sep 28, 2021, 8:06 PM IST

തിരുവനന്തപുരം :അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികള്‍ക്കെതിരെ വെടിയുതിര്‍ത്ത സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി പട്ടിക ജാതി-പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്‌ണൻ. സംഭവത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്‌ടറോട് മന്ത്രി നിര്‍ദേശിച്ചു.

പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങള്‍ തടയാന്‍ മാതൃകാപരമായ ശിക്ഷാനടപടി ഉറപ്പാക്കുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

താഴെ മഞ്ചിക്കണ്ടി പഴംതോട്ടില്‍ അയല്‍വാസിക്കുനേരെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത മഞ്ചിക്കണ്ടി സ്വദേശി ഈശ്വരന്‍ (60) ഇന്ന് (ചൊവ്വ) അറസ്റ്റിലായിരുന്നു. തനിക്കുനേരെ മൂന്നുതവണ നിറയൊഴിച്ചെന്നാണ് അയല്‍വാസി ചെല്ലിയുടെ പരാതി. എന്നാല്‍ കൊള്ളാതിരുന്നതിനാല്‍ അപകടം ഒഴിവായി.

READ MORE:അയൽവാസിക്കുനേരെ എയർ ഗൺ കൊണ്ട് വെടിയുതിര്‍ത്തയാള്‍ അറസ്റ്റിൽ

തന്‍റെ സ്ഥലത്തേക്ക് ചെല്ലിയുടെ കന്നുകാലികൾ കയറുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് ഈശ്വരൻ കയ്യിലുള്ള എയർ ഗൺ ഉപയോഗിച്ച് വെടിയുതിര്‍ത്ത് ഭീഷണിപ്പെടുത്തിയത്.

ABOUT THE AUTHOR

...view details