തിരുവനന്തപുരം:സംസ്ഥാനത്ത് 39098 പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലെന്ന് പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ. പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങളുടെ ചോദ്യത്തിനാണ് നിയമസഭയിൽ മന്ത്രിയുടെ വിശദീകരണം.
ഹയർസെക്കൻഡറി ക്ലാസുകളിൽ വരെ ഡിജിറ്റൽ ഉപകരണങ്ങൾ സ്വന്തമായി ലഭ്യമാക്കാൻ സാഹചര്യമില്ലാത്ത 37717 പട്ടികവർഗ വിദ്യാർഥികളെ കണ്ടെത്തി. ഇവർക്ക് കൈറ്റ് മുഖേന ലാപ്‌ടോപ്പുകൾ നൽകാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഡിജിറ്റൽ പഠനോപകരണങ്ങളുടെ അഭാവവും കണക്‌ടിവിറ്റി പ്രശ്‌നവും കൊണ്ട് പഠനം മുടങ്ങുന്ന വിദ്യാർഥികളുടെ പ്രശ്‌നപരിഹാരത്തിന് പട്ടികവർഗ വികസന വകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.