കേരളം

kerala

ETV Bharat / state

k krishnankutty | കെഎസ്ഇബി ഉദ്യോഗസ്ഥർ വാഴകൾ വെട്ടി മാറ്റിയ സംഭവം; ന്യായീകരിച്ച് മന്ത്രി കെ കൃഷ്‌ണന്‍കുട്ടി - ഇടുക്കി

ഇടുക്കി - കോതമംഗലം 220 കെ വി ലൈന്‍ പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമായതിനാലും മനുഷ്യ ജീവന് അപകടം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാലും ലൈനിന് സമീപം വരെ വളര്‍ന്ന വാഴകള്‍ അടിയന്തരമായി വെട്ടിമാറ്റി ലൈന്‍ ചാര്‍ജ് ചെയ്‌തു എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു

minister k krishnankutty  kseb  banana plant cut incident  banana plant  electricity minister  thomas  onam plantation  k krishnankutty  കെഎസ്ഇബി  കർഷകന്‍റെ വാഴകൾ വെട്ടി മാറ്റി  മന്ത്രി കെ കൃഷ്‌ണന്‍കുട്ടി  ഇടുക്കി  തിരുവനന്തപുരം
k krishnankutty | കെഎസ്ഇബി ഉദ്യോഗസ്ഥർ കർഷകന്‍റെ വാഴകൾ വെട്ടി മാറ്റിയ സംഭവം; ന്യായീകരിച്ച് മന്ത്രി കെ കൃഷ്‌ണന്‍കുട്ടി

By

Published : Aug 7, 2023, 4:59 PM IST

തിരുവനന്തപുരം:കെഎസ്ഇബി ഉദ്യോഗസ്ഥർ കർഷകന്‍റെ വാഴകൾ വെട്ടി മാറ്റിയതിനെ ന്യായീകരിച്ച് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. ഇടുക്കി - കോതമംഗലം 220 കെവി ലൈന്‍ പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമായതിനാലും മനുഷ്യ ജീവന് അപകടം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാലും ലൈനിന് സമീപം വരെ വളര്‍ന്ന വാഴകള്‍ അടിയന്തരമായി വെട്ടിമാറ്റി ലൈന്‍ ചാര്‍ജ് ചെയ്‌തു എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വാര്‍ത്താക്കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

മന്ത്രി പറഞ്ഞത്:പരാതിക്കാരന്‍റെ വാഴയുടെ ഇലകള്‍ കാറ്റടിച്ചപ്പോള്‍ ലൈനിന് സമീപം എത്തുകയും ചില വാഴകള്‍ക്ക് തീ പിടിക്കുകയും ചെയ്‌തിരുന്നുവെന്നും ഈ മാസം നാലാം തീയതി 12.56 ന് മൂലമറ്റം നിലയത്തില്‍ നിന്നുള്ള പ്രസ്‌തുത ലൈന്‍ തകരാറിലാകുകയും, തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പരാതിക്കാരന്‍റെ വാഴയുടെ ഇലകള്‍ കാറ്റടിച്ചപ്പോള്‍ ലൈനിന് സമീപം എത്തുകയും ചില വാഴകള്‍ക്ക് തീ പിടിക്കുകയും ചെയ്‌തു. വളര്‍ന്ന വാഴകള്‍ അടിയന്തരമായി വെട്ടിമാറ്റി ലൈന്‍ ചാര്‍ജ് ചെയ്‌തു എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഇടുക്കി ജല വൈദ്യുത പദ്ധതിയില്‍ നിന്നും വൈകുന്നേരത്ത് ലഭിക്കുന്ന അധിക ഉല്‍പ്പാദന ശേഷി ഉപയോഗിക്കണമെങ്കില്‍ പ്രസ്‌തുത ലൈന്‍ തകരാര്‍ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

അടിയന്തര പ്രാധാന്യമായതിനാലാണ് പെട്ടെന്ന് നടപടി എടുക്കേണ്ട സാഹചര്യമുണ്ടായത്. സംഭവസ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാനും മാനുഷിക പരിഗണന നല്‍കി ഒരു പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടി ആലോചിച്ച് ഉചിതമായ സഹായം കർഷകന് നല്‍കുന്നതിനുള്ള തീരുമാനം എടുക്കാന്‍ കെഎസ്ഇബിയുടെ പ്രസരണ വിഭാഗം ഡയറക്റ്റര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോതമംഗലത്ത് കർഷകന്‍റെ ഇരുപത് ലക്ഷം വില വരുന്ന 400 ഓളം വാഴകളാണ് കെഎസ്ഇബി സുരക്ഷയുടെ പേരിൽ വെട്ടി മാറ്റിയത്. ഓണം വിപണി ലക്ഷ്യമാക്കിയുള്ള കുലച്ച വാഴകളാണ് കെഎസ്ഇബി വെട്ടിയത്. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. സംഭവത്തിൽ കലക്‌ടറും റിപ്പോർട്ട് തേടിയിട്ടുണ്ട്. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് വാഴകൾ വെട്ടിയതെന്ന് കർഷകരും ആരോപിക്കുന്നുണ്ട്.

നടപടി മുന്നറിയിപ്പ് ഇല്ലാതെ: ഓണവിപണി ലക്ഷ്യമിട്ട് കൃഷി ഇറക്കിയ കർഷകന് ലക്ഷങ്ങളുടെ നഷ്‌ടമാണ് ഉണ്ടായത്. വാരപ്പെട്ടി സ്വദേശികളായ തോമസും മകൻ അനീഷും ചേർന്നായിരുന്നു കൃഷി ചെയ്‌തത്. വർഷങ്ങളായി ഇതേ ഹൈടെൻഷൻ ലൈനിന് താഴെയാണ് ഇവർ കൃഷി ചെയ്‌തുവന്നത്. എന്നാൽ യാതൊരു മുന്നറിയിപ്പും നൽകാതെയാണ് കെഎസ്ഇബിയുടെ നടപടി എന്ന് കർഷകൻ പറഞ്ഞു.

ഹൈടെൻഷൻ ലൈനുകൾക്ക് ഉണ്ടായിരിക്കേണ്ട ഉയരത്തിൽ കുറവുള്ളതിനാലാണ് വാഴയിലകൾ ലൈനിൽ തട്ടിയത് എന്നാണ് കർഷകരും നാട്ടുകാരും ആരോപിക്കുന്നത്. കുലച്ച വാഴ ഓണത്തിന് മുമ്പ് വിളവെടുക്കുക എന്ന കർഷകന്‍റെ ദീർഘ നാളത്തെ സ്വപ്‌നമാണ് കെഎസ്ഇബി ഒറ്റ ദിവസം കൊണ്ട് തകർത്തത്. അപകടം ഒഴിവാക്കാനാണ് വാഴ വെട്ടിയതെന്നാണ് കെഎസ്ഇബിയുടെ നിലപാട്.

also read: വിളവെടുക്കാറായ 406 വാഴകൾ കെഎസ്ഇബി വെട്ടിമാറ്റിയ സംഭവം; ഇടപെട്ട് കൃഷി മന്ത്രി, റിപ്പോർട്ട് തേടി കലക്‌ടർ

ABOUT THE AUTHOR

...view details