തിരുവനന്തപുരം :സംസ്ഥാനത്തെ പെറ്റ് ഷോപ്പുകൾക്ക് (pet shop License) ലൈസൻസ് നിർബന്ധമാക്കി സർക്കാർ. 5000 രൂപ നൽകിയാണ് ലൈസൻസ് എടുക്കേണ്ടത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള കേന്ദ്ര നിയമം കർശനമാക്കുന്നതിന്‍റെ ഭാഗമാണ് നടപടിയെന്ന് മന്ത്രി ജെ ചിഞ്ചു റാണി (J Chinchu Rani) പറഞ്ഞു.
ഓമന മൃഗങ്ങളെ വളർത്തുന്നതിന് രജിസ്ട്രേഷൻ നിർബന്ധമാക്കും. തെരുവുനായ നിയന്ത്രണത്തിന്‍റെ ഭാഗമായി വന്ധ്യംകരണ പരിപാടികൾ ശക്തമാക്കും. ഇതിന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ നൽകിയ അപേക്ഷ അനിമൽ വെൽഫയർ ബോർഡ് ഒഫ് ഇന്ത്യക്ക് (Animal Welfare Board Of India )ശുപാർശ ചെയ്യും.
Pet shop License | സംസ്ഥാനത്തെ പെറ്റ്ഷോപ്പുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ബോർഡിന്‍റെ അനുമതിയും അംഗീകാരവുമുള്ള സംഘടനകളിൽ നിന്ന് താത്പര്യ പത്രം ക്ഷണിച്ച് വന്ധ്യംകരണം നടപ്പാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകാനും തീരുമാനമായി.
Also Read:Crime Branch Investigation| മോഡലുകളുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
പുനസംഘടിപ്പിച്ച സംസ്ഥാന അനിമൽ വെൽഫയർ ബോർഡിന്‍റെ ആദ്യ യോഗത്തിലാണ് തീരുമാനങ്ങൾ. നാട്ടാന പരിപാലനം കാര്യക്ഷമമാക്കാൻ എല്ലാ ജില്ലകളിലും എലഫന്‍റ് സ്ക്വാഡുകൾ രൂപീകരിച്ച് ഡോക്ടർമാർക്ക് പ്രത്യേക പരിശീലനം നൽകാനും യോഗം തീരുമാനിച്ചു.