തിരുവനന്തപുരം : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണം കേന്ദ്ര സർക്കാരാണെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. കേന്ദ്ര സർക്കാരിൻ്റെ വികലമായ നയങ്ങളാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. വിലക്കയറ്റം കുറയ്ക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
'വിലക്കയറ്റത്തിന് കാരണം കേന്ദ്രം' ; കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്ന് ജി ആര്‍ അനില്‍
വിലക്കയറ്റത്തിന് കാരണം കേന്ദ്ര സർക്കാരാണെന്നും കുറയ്ക്കാൻ സർക്കാർ ഇടപെടുന്നുണ്ടെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ നിയമസഭയില്‍
പൂഴ്ത്തിവയ്പ്പുകൾക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും വിശദമായ പരിശോധന നടത്തുന്നുണ്ട്. നിരവധി കേസുകൾ എടുത്തു. വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിഞ്ഞ സംസ്ഥാനങ്ങളിൽ മുൻ നിരയിലാണ് കേരളമെന്നും മന്ത്രി പറഞ്ഞു.
റേഷൻ കടകളുടെ സ്ഥല സൗകര്യം വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി മന്ത്രി വ്യക്തമാക്കി. 3330 റേഷൻ കടകൾ 300 സ്ക്വയർ ഫീറ്റാക്കാനുള്ള പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. റേഷൻ വ്യാപാരികളുടെ കമ്മിഷൻ വെട്ടിക്കുറച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.