തിരുവനന്തപുരം: കഴക്കൂട്ടം എലവേറ്റഡ് ഹൈവേ നിർമാണം 2022 ഏപ്രിലിനകം പൂർത്തിയാക്കുമെന്നു കരാറുകാർ ഉറപ്പു നൽകിയതായി പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പദ്ധതിയുടെ നിർമാണ പുരോഗതി മന്ത്രി സ്ഥലത്തെത്തി വിലയിരുത്തി.
കഴക്കൂട്ടം എലവേറ്റഡ് ഹൈവേ 2022 ഏപ്രിലിനകം: മന്ത്രി പി.എ. മുഹമ്മദ് റിയാസ് - പി.എ. മുഹമ്മദ് റിയാസ്
എലവേറ്റഡ് ഹൈവേയുടെ 60 ശതമാനം പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ മാസവും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും.
കഴക്കൂട്ടം എലവേറ്റഡ് ഹൈവേ 2022 ഏപ്രിലിനകം: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
എലവേറ്റഡ് ഹൈവേയുടെ 60 ശതമാനം പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ മാസവും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. ആവശ്യമെങ്കിൽ മന്ത്രിതല യോഗങ്ങളും വിളിച്ചു ചേർക്കും. ടാർഗറ്റ് അനുസരിച്ച് ഓരോ പ്രവൃത്തിയും പൂർത്തീകരിക്കുന്നുണ്ടോ എന്നു കർശനമായി നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
also read:'ഉത്തരവിന്‍റെ കുറ്റമല്ല, വീഴ്ച സംഭവിച്ചിട്ടില്ല' ; ന്യായീകരിച്ച് മന്ത്രി കെ രാജൻ