തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഗതാഗതമന്ത്രി ആന്‍റണി രാജു. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് സംബന്ധിച്ചാണ് പ്രതിപക്ഷം ചോദ്യോത്തര വേളയിൽ ചോദ്യം ഉന്നയിച്ചത്. ഒരു മാസം മാത്രമാണ് അഞ്ചാം തീയതി ശമ്പളം വിതരണം ചെയ്‌തതെന്ന് എം വിൻസെന്‍റ് എംഎൽഎ ചൂണ്ടിക്കാട്ടി.
കെഎസ്‌ആര്‍ടിസി ശമ്പള പ്രതിസന്ധി; പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മന്ത്രി ആന്‍റണി രാജു - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത
എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് സംബന്ധിച്ചാണ് പ്രതിപക്ഷം ചോദ്യോത്തര വേളയിൽ ചോദ്യം ഉന്നയിച്ചത്
കെഎസ്‌ആര്‍ടിസി ശമ്പള പ്രതിസന്ധി
എന്നാൽ, ഗതാഗത മന്ത്രി ഈ ചോദ്യത്തിന് മറുപടി നൽകിയില്ല. കെ സ്വിഫ്റ്റിന്‍റെ ചോദ്യം ഉന്നയിക്കേണ്ട സ്ഥാനത്ത് കെഎസ്ആർടിസിയുടെ ചോദ്യം ചോദിച്ചാൽ മറുപടി പറയാൻ ആകില്ലെന്ന് ഗതാഗതമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷം മന്ത്രിയുടെ നിലപാടിൽ പ്രതിഷേധം രേഖപ്പെടുത്തി.