കേരളം

kerala

ETV Bharat / state

'ഇത് സ്ത്രീധനം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള മുന്നറിയിപ്പ്': വിസ്മയ കേസ് വിധിയില്‍ ആന്‍റണി രാജു - വിസ്‌മയ കേസിലെ വിധി സർക്കാർ ഉദ്യോഗസ്ഥർക്കുള്ള മുന്നറിയിപ്പ് മന്ത്രി ആന്‍റണി രാജു

കിരണിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടതിന് മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ നടപടി ശരിയായിരുന്നെന്ന് കോടതി അഭിപ്രായപ്പെട്ടു.

minister antony raju on vismaya case verdict  transportation minister antony raju on kirans punishmemt  vismaya case verdict  most awaited verdict  വിസ്‌മയ കേസിലെ വിധി സർക്കാർ ഉദ്യോഗസ്ഥർക്കുള്ള മുന്നറിയിപ്പ് മന്ത്രി ആന്‍റണി രാജു  വിസ്മയ കേസിലെ വിധിയെ കുറിച്ച് മന്ത്രി ആന്‍റണി രാജു
വിസ്‌മയ കേസിലെ വിധി സർക്കാർ ഉദ്യോഗസ്ഥർക്കുള്ള മുന്നറിയിപ്പ് ; മന്ത്രി ആന്‍റണി രാജു

By

Published : May 23, 2022, 2:05 PM IST

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകുന്ന വിധിയാണ് വിസ്‌മയ കേസിലുണ്ടായിരിക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കേസില്‍ വിധി വന്നതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീധനം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഒരു തിരിച്ചറിവ് ഉണ്ടാകണം. ഇത്തരത്തിൽ ഒരു കാര്യം ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ നടപടി സ്വീകരിക്കാനുള്ള വകുപ്പുണ്ട് എന്ന തിരിച്ചറിവുണ്ടാകണം.

മന്ത്രി ആന്‍റണി രാജു മാധ്യമങ്ങളോട് സംസാരിക്കുന്നു

ഡിപ്പാർട്ട്മെന്‍റ് തലത്തിൽ കുറ്റം തെളിഞ്ഞാൽ പോലും നടപടി സ്വീകരിക്കാം. കിരണിനെ പിരിച്ചുവിട്ട ഗതാഗതവകുപ്പിന്‍റെ നടപടി ശരിയെന്ന് വിധി തെളിയിച്ചതായും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ നിരവധി വിമർശനങ്ങൾ ഉണ്ടായി. കോടതി വിധി വരുന്നതിനു മുൻപ് എങ്ങനെ കുറ്റവാളി ആണെന്ന് എങ്ങനെ പറയാൻ സാധിക്കും എന്നായിരുന്നു വിമർശനം. കിരണിന് ആദ്യമേ നൽകാൻ കഴിയുന്ന വലിയ ശിക്ഷ തന്നെ നൽകിയിട്ടുണ്ട്. കിരണിന് ജീവപര്യന്തം ശിക്ഷ എങ്കിലും നൽകണം എന്നാണ് പറയാനുള്ളതെന്നും മന്ത്രി പ്രതികരിച്ചു.

Also Read വിസ്‌മയ കേസ്; ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരന്‍, ശിക്ഷ വിധി നാളെ

ABOUT THE AUTHOR

...view details