തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് നാളെ മുതല്‍ ശമ്പളം കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കെഎസ്ആർടിസിയെ നില നിർത്തേണ്ടത് സർക്കാരിന്‍റെ കൂടി ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ധനവകുപ്പുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശമ്പള വിതരണത്തിനായി നേരത്തേ ലഭിച്ച 30 കോടിക്ക് പുറമെ സര്‍ക്കാരിനോട് സര്‍ക്കാരിനോട് മുപ്പത് കോടി രൂപ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാര്‍ നടത്തിയ പണിമുടക്ക് നാല് ദിവസത്തെ കലക്ഷനെ ബാധിച്ചു. നാളെയോടെ തന്നെ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാലുമായി ചര്‍ച്ച നടത്തിയത്. മാനേജ്മെന്‍റ് മാത്രം വിചാരിച്ചാല്‍ ശമ്പളം നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടു. സാധാരണ ജനങ്ങള്‍ പൊതുഗതാതത്തിനായി ഉപയോഗിക്കുന്ന കെ എസ് ആര്‍ ടി സി നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്‍റെ ആവശ്യമാണ്.