കേരളം

kerala

ETV Bharat / state

'മഹാവോയേജ് കമ്പനിയുമായുള്ള കരാർ പുതുക്കേണ്ടതില്ല': മന്ത്രി ആന്‍റണി രാജു - kerala news updates

ഒക്‌ടോബര്‍ 31 വരെയുള്ള മഹാവോയേജ് കമ്പനിയുമായുള്ള കരാര്‍ കാലാവധി അവസാനിച്ചതോടെ ഇനി കരാര്‍ പുതുക്കേണ്ടതില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു

http://10.10.50.85:6060///finalout4/kerala-nle/finalout/03-November-2022/16820225_antony-raju.mp4
'മഹാവോയേജ് കമ്പനിയുമായുള്ള കരാർ പുതുക്കേണ്ടതില്ല: മന്ത്രി ആന്‍റണി രാജു

By

Published : Nov 3, 2022, 2:22 PM IST

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സ്‌കാനിയ, ഇലക്ട്രിക് ബസുകൾ വാടകയ്ക്ക് നൽകുന്ന മഹാരാഷ്ട്ര ആസ്ഥാനമായ മഹാവോയേജ് കമ്പനിയുമായുള്ള കരാർ പുതുക്കേണ്ടതില്ലെന്ന് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി ആന്‍റണി രാജു. താൻ ഭരണം ഏറ്റെടുത്തപ്പോൾ തന്നെ ഒരുപാട് ക്രമക്കേടുകൾ കണ്ടെത്തി. മഹാവോയേജ് കമ്പനിയുമായുള്ള കരാർ കാലാവധി ഒക്ടോബർ 31 വരെയായിരുന്നു.

അതിനുശേഷം കരാർ പുതുക്കി നൽകേണ്ടതില്ലെന്ന് കർശന നിർദേശം നൽകിയതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കോൺട്രാക്‌ട് കാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനുമായി നടന്ന ചർച്ചയ്ക്ക് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. ടൂറിസ്റ്റ് ബസുകൾ നിയമം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

'മഹാവോയേജ് കമ്പനിയുമായുള്ള കരാർ പുതുക്കേണ്ടതില്ല: മന്ത്രി ആന്‍റണി രാജു

കോൺട്രാക്‌ട് കാരേജ് വാഹനങ്ങളിൽ എസി പ്രവർത്തിപ്പിക്കുന്നത് പവർ പാക്കുകൾ ഉപയോഗിച്ചാണ്. പവർ പാക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ നിയന്ത്രിക്കണമെന്ന് ഹരിത ട്രൈബ്യൂണൽ വിധിയുണ്ട്. അതിനെ കുറിച്ചും പരിശോധനയുണ്ടാകും.

ശബരിമല സീസണിൽ നിലവിലുള്ള സർവീസുകളെ ബാധിക്കാത്ത വിധം സർവീസ് ക്രമീകരിക്കും. നിലവിൽ നിർത്തിയിട്ടിരിക്കുന്ന 800 ബസുകൾ ശബരിമല മണ്ഡല കാലത്ത് ഉപയോഗിക്കും. തീർഥാടകർക്ക് യാത്രാ ക്ലേശം ഉണ്ടാകില്ലെന്ന വിഷയം സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി.

കെഎസ്ആർടിസിയിൽ പരീക്ഷണാടിസ്ഥാനത്തിൽ പാറശ്ശാല ഡിപ്പോയിൽ നടപ്പിലാക്കിയ സിംഗിൾ ഡ്യൂട്ടി പാറ്റേൺ വിജയകരമാണ്. ഇതിലൂടെ വരുമാനം വർധിച്ചു. ഇതിനെതിരെ നിലപാട് എടുക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ടൂറിസ്റ്റ് ബസുകളിൽ കളർകോഡ് നടപ്പിലാക്കാൻ കുറച്ച് കൂടി സമയം അനുവദിക്കണമെന്ന് കോൺട്രാക്‌ട് കാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്‌ പ്രശാന്തൻ ആവശ്യപ്പെട്ടു. 60 കി.മീ. വേഗപരിധി അപ്രായോഗികമാണ്.

റോഡുകളുടെ സാഹചര്യമനുസരിച്ച് വേഗപരിധി പൂട്ട് 80 ലേയ്ക്ക് മാറ്റിത്തരണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങളും വിഷയങ്ങളും പഠിക്കാൻ ഒരു സമിതിയെ വയ്ക്കാനും ആവശ്യപ്പെട്ടു. വിഷയത്തില്‍ ആലോചിച്ച് മറുപടി പറയാമെന്ന് മന്ത്രി അറിയിച്ചതായും എസ്‌ പ്രശാന്തൻ വ്യക്തമാക്കി.

ABOUT THE AUTHOR

...view details