കേരളം

kerala

ETV Bharat / state

ആദിവാസി ഭൂമി തട്ടിയെടുത്താൽ കർശന നടപടി : എ കെ ശശീന്ദ്രൻ

ആദിവാസി ക്ഷേമം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി 500 പേർക്ക് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്‍റ് വഴി ബീറ്റ് ഫോറസ്‌റ്റ് ഓഫിസർമാരയി നിയമനം നൽകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

എ കെ ശശീന്ദ്രൻ  വനം വകുപ്പ് മന്ത്രി  FOREST MINISTER  TRIBAL LAND  STRICT ACTION  KERALA ASSEMBLY  ആദിവാസി ഭൂമി  തട്ടിയെടുത്താൽ കർശന നടപടി  എ കെ ശശീന്ദ്രൻ  ബീറ്റ് ഫോറസ്‌റ്റ് ഓഫിസർ  ആദിവാസി ക്ഷേമം
ആദിവാസി ഭൂമി തട്ടിയെടുത്താൽ കർശന നടപടി : എ കെ ശശീന്ദ്രൻ

By

Published : Aug 29, 2022, 1:12 PM IST

തിരുവനന്തപുരം:ആദിവാസികളുടെ ഭൂമി തട്ടിയെടുത്താൽ കർശന നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. വനവാസികളുടെ ക്ഷേമം ഉറപ്പാക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. അതുകൊണ്ട് തന്നെ വനാവകാശ നിയമപ്രകാരമുള്ള സഹായത്തിനപ്പുറം നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്.

ആദിവാസി ഭൂമി തട്ടിയെടുത്താൽ കർശന നടപടി : എ കെ ശശീന്ദ്രൻ

വനമേഖലയിലുള്ളവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രത്യേക തൊഴിൽ അവസരം നൽകും. 500 പേരെ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്‍റ് വഴി ബീറ്റ് ഫോറസ്‌റ്റ് ഓഫിസർമാരയി നിയമനം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details