തിരുവനന്തപുരം: കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചതിനാൽ കാട്ടാക്കട മലയോര മേഖലകളിൽ യാത്രാക്ലേശം രൂക്ഷമെന്ന് ഐ.ബി.സതീഷ് എംഎൽഎ. നിർത്തലാക്കിയ സർവീസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം നിയമസഭയിൽ സബ്‌മിഷൻ ഉന്നയിച്ചു. കാട്ടാക്കട മേഖലയിലേക്കുള്ള 84 സർവീസുകളിൽ 68 എണ്ണം മാത്രമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. കിഴക്കേകോട്ട, പാപ്പനംകോട് ഡിപ്പോകളിൽ നിന്നുള്ള സർവീസുകൾ വെട്ടിക്കുറച്ചതിനാൽ യാത്രാക്ലേശം രൂക്ഷമാണെന്ന് ഐ.ബി.സതീഷ് പറഞ്ഞു.
കാട്ടാക്കടയില്‍ യാത്രക്ലേശം; ബസ് സർവീസുകൾ റദ്ദാക്കിയിട്ടില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ
കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാൽ സാധ്യതകളുടെ അടിസ്ഥാനത്തിൽ മാത്രമേ പുതിയ സർവീസുകൾ പരിഗണിക്കാനാകൂവെന്നും ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയില്‍ പറഞ്ഞു
എ.കെ.ശശീന്ദ്രൻ
അതേ സമയം സർവീസുകൾ റദ്ദാക്കിയിട്ടില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ മറുപടി നൽകി. സമീപ ഡിപ്പോകളിൽ നിന്ന് സർവീസുകൾ ക്രമീകരിക്കുകയായിരുന്നു. കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാൽ സാധ്യതകളുടെ അടിസ്ഥാനത്തിൽ മാത്രമേ പുതിയ സർവീസുകൾ പരിഗണിക്കാനാകൂവെന്നും മന്ത്രി വ്യക്തമാക്കി.