ഐ.എഫ്.എഫ്.കെ ഡിസംബറിൽ നടത്തുമെന്ന് മന്ത്രി എ.കെ ബാലൻ - ഐ.എഫ്.എഫ്.കെ മന്ത്രി എ.കെ ബാലൻ
സാധാരണ പോലെ മേള നടത്താൻ കഴിഞ്ഞില്ലെങ്കിൽ ഓൺലൈനായെങ്കിലും നടത്തുമെന്ന് മന്ത്രി അറിയിച്ചു.
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐ.എഫ്.എഫ്.കെ) ഡിസംബറിൽ തന്നെ നടത്താൻ ശ്രമിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ. മേളയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഏതെങ്കിലും സാഹചര്യത്തിൽ ഡിസംബറിൽ നടത്താൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ജനുവരിയിലോ ഫെബ്രുവരിയിലോ നടത്തും. സാധാരണ പോലെ മേള നടത്താൻ സാധിക്കില്ലെങ്കിൽ ഓൺലൈനായെങ്കിലും മേള നടത്തും. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിനുള്ള നടപടികൾ ആരംഭിച്ചു. സംസ്ഥാന ടെലിവിഷൻ പുരസ്‌കാരത്തിനുള്ള എൻട്രികൾ സ്വീകരിച്ച് കഴിഞ്ഞതായും മന്ത്രി പറഞ്ഞു.