കേരളം

kerala

ETV Bharat / state

മാധ്യമങ്ങള്‍ ജനങ്ങളിലേക്ക് ജീവിതത്തിന് ഗുണപരമായ കാര്യങ്ങള്‍ എത്തിക്കണമെന്ന് മന്ത്രി എ.കെ ബാലന്‍ - Minister AK Balan latest news

രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി സമത്വ ബോധവും സ്വാതന്ത്ര്യബോധവും സൃഷ്ടിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത് അന്നത്തെ പത്രങ്ങളായിരുന്നു. എന്നാൽ ഇന്ന് ജീവിതത്തെ ഗുണപരമായി ബാധിക്കുന്നതൊന്നും മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു

മാധ്യമങ്ങള്‍ക്ക് എതിരെ മന്ത്രി എ.കെ ബാലന്‍  മാധ്യമങ്ങൾ  മന്ത്രി എ.കെ ബാലൻ  Minister AK Balan latest news  media news
മാധ്യമങ്ങള്‍ക്ക് എതിരെ മന്ത്രി എ.കെ ബാലന്‍

By

Published : Nov 27, 2019, 8:19 PM IST

Updated : Nov 27, 2019, 11:09 PM IST

തിരുവനന്തപുരം: മാധ്യമങ്ങളെ വിലയ്‌ക്കെടുക്കപ്പെടുന്ന സാഹചര്യമാണിന്നെന്ന് മന്ത്രി എ.കെ ബാലൻ. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി സമത്വ ബോധവും സ്വാതന്ത്ര്യബോധവും സൃഷ്ടിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത് അന്നത്തെ പത്രങ്ങളായിരുന്നു. എന്നാൽ ഇന്ന് ജീവിതത്തെ ഗുണപരമായി ബാധിക്കുന്നതൊന്നും ജനങ്ങളിൽ എത്തുന്നില്ല. വസ്തുതകളെ ഏതൊക്കെ രീതിയിൽ വളച്ചൊടിക്കാൻ കഴിയുമെന്നാണ് ചിലർ നോക്കുന്നത്. തന്നെ കാണാൻ വന്ന ശേഷമാണ് കഴിഞ്ഞ ദിവസം ശബരിമലയിൽ പോകാനൊരു സ്ത്രീയെത്തിയതെന്ന വാർത്ത ഇതിന് ഉദാഹരണമാണെന്നും നിലവിൽ മാധ്യമ മേഖല വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നും എ.കെ ബാലൻ പറഞ്ഞു. സംസ്ഥാന പട്ടികജാതി വകുപ്പും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസവും സംയുക്തമായി ആരംഭിച്ച പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജേർണലിസം കോഴ്സിന്‍റെ ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ ജനങ്ങളിലേക്ക് ജീവിതത്തിന് ഗുണപരമായ കാര്യങ്ങള്‍ എത്തിക്കണമെന്ന് മന്ത്രി എ.കെ ബാലന്‍
Last Updated : Nov 27, 2019, 11:09 PM IST

ABOUT THE AUTHOR

...view details