തിരുവനന്തപുരം: സംസ്ഥാനത്ത് സി.ബി.ഐ നേരിട്ട് കേസെടുക്കുന്നത് നിയന്ത്രിക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതെന്ന് മന്ത്രി എ.കെ ബാലൻ. ഇക്കാര്യത്തിൽ സർക്കാർ നയപരമായി തീരുമാനം എടുത്തിട്ടില്ല. സി.ബി.ഐയുടെ നിയമവിരുദ്ധമായ ഇടപെടൽ സംബന്ധിച്ച് കോടതി പരാമർശിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സി.പി.ഐയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
സി.ബി.ഐ നേരിട്ട് കേസ് ഏറ്റെടുക്കല്‍; തീരുമാനം മുഖ്യമന്ത്രിയുടേതെന്ന് എ.കെ ബാലന്‍ - സി.ബി.ഐ നേരിട്ട് കേസ് ഏറ്റെടുക്കല്‍
സി.ബി.ഐയുടെ നിയമവിരുദ്ധമായ ഇടപെടൽ സംബന്ധിച്ച് കോടതി പരാമർശിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സി.പി.ഐയും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ബാലന്‍
സി.ബി.ഐ നേരിട്ട് കേസ് ഏറ്റെടുക്കല്‍; തീരുമാനം മുഖ്യമന്ത്രിയുടേതെന്ന് എ.കെ ബാലന്‍
സംസ്ഥാനങ്ങളുടെ അനുമതി കൂടാതെനേരിട്ട് സി.ബി.ഐക്ക് കേസെടുക്കാനുള്ള അനുമതി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ പിൻവലിച്ചു കഴിഞ്ഞു. സി.ബി.ഐയുടെ നിഷ്പക്ഷത നഷ്ടപ്പെടുകയും രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുന്നതായി വ്യക്തമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് നേരിട്ട് കേസെടുക്കുന്നതിനുള്ള സമ്മതപത്രം കോൺഗ്രസ് ഭരിക്കുന്നതടക്കം വിവിധ സംസ്ഥാനങ്ങൾ പിൻവലിച്ചതെന്നും എ.കെ ബാലൻ പറഞ്ഞു.
Last Updated : Oct 24, 2020, 3:49 PM IST