ബിന്ദു അമ്മിണി തന്നെ സന്ദർശിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ ബാലൻ - എ കെ ബാലന്‍റെ പ്രതികരണം
ബിജെപി നേതാവ് കെ. സുരേന്ദ്രന്‍റെ പ്രചാരണം ബോധപൂർവ്വമായ തിരക്കഥയെന്ന് എ.കെ ബാലൻ പറഞ്ഞു.
![ബിന്ദു അമ്മിണി തന്നെ സന്ദർശിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ ബാലൻ a k balan latest statement bindhu ammini news sabarimala latest news ബിന്ദു അമ്മിണി എ കെ ബാലന്‍റെ പ്രതികരണം ബിന്ദു അമ്മിണി തന്നെ സന്ദർശിച്ചിട്ടില്ലെന്ന് ബാലൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5193373-235-5193373-1574850936973.jpg)
തിരുവനന്തപുരം: ബിന്ദു അമ്മിണി തന്നെ കാണാനെത്തിയ ശേഷമാണ് ശബരിമല പ്രവേശനത്തിനു തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ചേര്‍ന്നതെന്ന ആരോപണം നിഷേധിച്ച് മന്ത്രി എ.കെ ബാലൻ. ബിജെപി നേതാവ് കെ.സുരേന്ദ്രന്‍റെ പ്രചാരണം ബോധപൂര്‍വ്വമായ തിരക്കഥയെന്ന് മന്ത്രി പറഞ്ഞു. ഇത് തെളിയിച്ചാല്‍ താന്‍ പൊതു ജീവിതം അവസാനിപ്പിക്കാം. മറിച്ചാണെങ്കില്‍ ആരോപണമുന്നയിച്ച സുരേന്ദ്രന്‍ പൊതു ജീവിതം അവസാനിപ്പിക്കണം. ബിന്ദു അമ്മിണി തന്‍റെ ഓഫീസില്‍ വന്നതായി പറയുന്ന സമയത്ത് താന്‍ ഓഫീസില്‍ ഉണ്ടായിരുന്നില്ല. ഓഫീസില്‍ നിരവധി പേര്‍ വരും, അവരെ തടയാനാകില്ല. ദുഷ്ട മനസുള്ളവര്‍ക്കേ ഇത്തരം പ്രചാരണം നടത്താനാകൂ. സുപ്രീംകോടതിയുടെ അന്തിമ വിധി വരും വരെ ശബരിമലയില്‍ തല്‍സ്ഥിതി തുടരും. വിധിയില്‍ കോടതിക്കു തന്നെ അവ്യക്തതയാണ്. പിന്നെ സര്‍ക്കാര്‍ എന്തു ചെയ്യുമെന്നും എ.കെ ബാലന്‍ തിരുവനന്തപുരത്ത് ചോദിച്ചു.