കേരളം

kerala

ETV Bharat / state

നെടുമങ്ങാട് മാലിന്യങ്ങള്‍ കുമിയുന്നു; ചവറ്റുകുട്ടകള്‍ നോക്കുകുത്തി - thiruvanathapuram

കുപ്പക്കോണം റോഡിൽ സ്ഥാപിച്ച മാലിന്യനിക്ഷേപ കേന്ദ്രം അടച്ചതിനെ തുടർന്ന് മാലിന്യം നിറച്ച ചാക്കുകളും സഞ്ചികളും റോഡിന്‍റെ വശങ്ങളില്‍ നിക്ഷേപിക്കുന്നത് പതിവ് കാഴ്‌ചയാണ്. യഥാസമയം മാലിന്യ നീക്കം നടക്കാതായതോടെ പരിസരമാകെ മാലിന്യം നിറഞ്ഞിരിക്കുകയാണ്

മാലിന്യങ്ങള്‍ കുമിയുന്നു; നെടുമങ്ങാട് ചവറുകൂപ്പകള്‍ നോക്കുകുത്തി
മാലിന്യങ്ങള്‍ കുമിയുന്നു; നെടുമങ്ങാട് ചവറുകൂപ്പകള്‍ നോക്കുകുത്തി

By

Published : Mar 16, 2021, 8:34 PM IST

തിരുവനന്തപുരം:നെടുമങ്ങാട് നഗരത്തിൽ സ്ഥാപിച്ച ചവറ്റുകുട്ടകള്‍ നോക്കുകുത്തിയാകുന്നതായി ആക്ഷേപം. ശുചിത്വ ഭവനം സുന്ദര ഭവനം പദ്ധതിയിലുൾപ്പെടുത്തി സ്ഥാപിച്ച ചവറ്റുകുട്ടയില്‍ മാലിന്യം നിക്ഷേപിക്കാനാകാതെ പരിസരപ്രദേശങ്ങളിൽ കൊണ്ടു തള്ളുന്നതിനെതിരെ നാട്ടുകാർ രംഗത്ത് എത്തിയിരിക്കുകയാണ്. വിഷയത്തില്‍ അധികൃതർ മൗനം പാലിക്കുന്നതായി നാട്ടുകാര്‍ പരാതി പറയുന്നു.

ശുചിത്വ ഭവനം സുന്ദര ഭവനം പദ്ധതിയുടെ ഭാഗമായി ഹരിതകർമ്മ സേന സ്ഥാപിച്ച ചവറ്റുകുട്ടകളാണ് കാഴ്‌ച വസ്‌തുവായിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ വലിച്ചെറിയാതെ ചപ്പുചവറുകൾ ഇവിടെ നിക്ഷേപിച്ച് ഹരിതകർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിൽ റീസൈക്ലിംഗ് യൂണിറ്റിലേയ്ക്ക് മാറ്റുന്നതായിരുന്നു പദ്ധതി. എന്നാൽ, യഥാസമയം മാലിന്യ നീക്കം നടക്കാതായതോടെ പരിസരമാകെ മാലിന്യം നിറഞ്ഞ അവസ്ഥയാണ്.

പാളയം ജങ്ഷനില്‍ നിന്ന് ഗേൾസ് സ്‌കൂളിലേക്ക് പോകുന്ന കുപ്പക്കോണം റോഡിൽ സ്ഥാപിച്ച മാലിന്യ നിക്ഷേപ കേന്ദ്രം അടച്ചതിനെ തുടർന്ന് മാലിന്യം നിറച്ച ചാക്കുകളും സഞ്ചികളും റോഡിന്‍റെ വശങ്ങളില്‍ നിക്ഷേപിക്കുന്നത് പതിവ് കാഴ്‌ചയാണ്. ഇതുമൂലം തെരുവുനായ്ക്കള്‍ പെരുകുകയാണ്. പ്രദേശത്ത് കൊതുക് ശല്യവും രൂക്ഷമാണ്. ഇത്തരം ഒരു സാഹചര്യം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതായും നാട്ടുകാർ പറയുന്നു. നിരവധി തവണ ആരോഗ്യ പ്രവർത്തകരെയും അധികൃതരെയും സമീപിച്ചിട്ടും മാലിന്യം നീക്കം ചെയ്യാൻ നടപടിയുണ്ടായിട്ടില്ല. നഗരസഭ അധികൃതർ മാലിന്യസംസ്‌കരണ സംവിധാനങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ABOUT THE AUTHOR

...view details