തിരുവനന്തപുരം: ഓണക്കാലത്ത് പാൽ ഉത്‌പന്നങ്ങളുടെ വില്‍പനയില്‍ സര്‍വകാല റെക്കോഡുമായി മിൽമ. സെപ്‌റ്റംബർ നാല് മുതൽ ഏഴ് വരെയുള്ള ദിവസങ്ങളിലാണ് മുന്‍ വർഷത്തെ വില്‍പനയേക്കാള്‍ വര്‍ധനവുണ്ടായത്. ഈ ദിവസങ്ങളിൽ 94,59,576 ലിറ്റര്‍ പാലാണ് വിറ്റത്.
ഈ ദിവസങ്ങളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.12 ശതമാനം വർധനവുണ്ടായി. സെപ്റ്റംബർ എട്ടിന് തിരുവോണ നാളില്‍ മാത്രം 35,11,740 ലിറ്റർ പാലാണ് വിറ്റുപോയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7.03 ശതമാനത്തിന്‍റെ വളര്‍ച്ചയാണിത്.
വെള്ളിയാഴ്‌ച (സെപ്‌റ്റംബര്‍ 9) പുറത്തിറക്കിയ വാര്‍ത്ത കുറിപ്പിലാണ് മിൽമ ഇക്കാര്യം വ്യക്തമാക്കിയത്. സെപ്‌റ്റംബർ നാല് മുതൽ ഏഴ് വരെ 11,30,545 കിലോ തൈരാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 18.26 ശതമാനം വർധനവാണിത്.