കേരളം

kerala

ETV Bharat / state

മില്‍മ പാല്‍: ഇന്ന് മുതല്‍ പുതുക്കിയ നിരക്കില്‍ - മില്‍മ പാല്‍

കാലിത്തീറ്റയുടെയും മറ്റ് ഉല്‍പ്പാദനോപാധികളുടെയും വില വര്‍ധനവാണ് മില്‍മ പാലിന്‍റെ വില കൂട്ടാനുള്ള കാരണം

മില്‍മ പാല്‍

By

Published : Sep 19, 2019, 10:18 AM IST

തിരുവനന്തപുരം: മില്‍മ പാലിന് നാല് രൂപ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നു. മഞ്ഞക്കവര്‍ പാലിന് അഞ്ച് രൂപയും മറ്റ് കവറുകളിലുള്ള പാലിന് നാല് രൂപയുമാണ് വില വര്‍ധിപ്പിച്ചത്. പുതുക്കിയ വില രേഖപ്പെടുത്തിയ പാക്കറ്റുകള്‍ ലഭ്യമാകുന്നതുവരെ പഴയവില രേഖപ്പെടുത്തിയ പാക്കറ്റുകളിലാകും പാല്‍ വിതരണം ചെയ്യുന്നത്.

പുതിയ വില അനുസരിച്ച് മഞ്ഞ, ഇളംനീല കവറുകളിലെ പാല്‍ ലിറ്ററിന് 44 രൂപയാണ്. കടുംനീല കവറിന് 46 രൂപയും പച്ച, കാവി കവറുകള്‍ക്ക് 48 രൂപ എന്നിങ്ങനെയാണ് ലിറ്ററിന് വില വരുന്നത്. പാലിന് വില വര്‍ധിച്ചതോടെ ക്ഷീര കര്‍ഷകന് മൂന്ന് രൂപ 35 പൈസ അധികമായി ലഭിക്കും. 16 പൈസ ക്ഷീര സംഘങ്ങള്‍ക്കും 32 പൈസ ഏജന്‍റുമാര്‍ക്കും മൂന്ന് പൈസ ക്ഷീര കര്‍ഷക ക്ഷേമ നിധിയിലേക്കും നല്‍കും. മൂന്ന് പൈസ കാലിത്തീറ്റ വില നിയന്ത്രണ ഫണ്ടിലേക്കും നല്‍കും.

മില്‍മ ഭരണസമിതിയാണ് വില വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനമെടുത്തത്. കാലിത്തീറ്റയുടെ വില വര്‍ധനവാണ് പാല്‍വില കൂട്ടാനുള്ള പ്രധാന കാരണം. നിരക്കുവര്‍ധന ശാസ്‌ത്രീയമായി പഠിക്കാന്‍ വിദഗ്‌ധരടങ്ങിയ സമിതിയെ നിയോഗിച്ചിരുന്നു. 2017ലാണ് അവസാനമായി മില്‍മ പാലിന് വില വര്‍ധിപ്പിച്ചത്.

ABOUT THE AUTHOR

...view details