കേരളം

kerala

ETV Bharat / state

മില്‍മ പാല്‍ വില കൂടി; വര്‍ധിച്ചത് ലിറ്ററിന് ആറ് രൂപ - Kerala news updates

മില്‍മ പാലിനും പാല്‍ ഉത്പന്നങ്ങള്‍ക്കും വില വര്‍ധിച്ചു. ഒരു ലിറ്റര്‍ പാലിന് ആറ് രൂപയാണ് വര്‍ധിച്ചത്

mila milk price hiked  milk price hiked  മില്‍മ പാല്‍  മില്‍മ  മില്‍മ പാലിന് ലിറ്ററിന് ആറ് രൂപ  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  Kerala news updates  latest news in kerala
മില്‍മ പാല്‍ വില കൂടി; വര്‍ധിച്ചത് ലിറ്ററിന് ആറ് രൂപ

By

Published : Dec 1, 2022, 9:19 AM IST

തിരുവനന്തപുരം: മിൽമ പാലിന്‍റെയും പാൽ ഉത്പന്നങ്ങളുടെയും വില വർധന നിലവിൽ വന്നു. പുതുക്കിയ നിരക്ക് അനുസരിച്ച് ടോൺഡ് മിൽക്ക് (ഇളം നീല കവർ) 25 രൂപയും ഹോമോജീനൈസ്‌ഡ് ടോൺഡ് മിൽക്ക് (കടും നീല കവർ) 26 രൂപയും കൗ മിൽക്ക് 28 രൂപയും ഹോമോജീനൈസ്‌ഡ് ടോൺഡ് മിൽക്ക് (വെള്ള കവർ) 28 രൂപയും നൽകണം.

പാൽ വിലയും ഉല്‍പാദന ചിലവും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടിയാണ് മിൽമയുടെ നടപടി. അരലിറ്റർ തൈരിന് 35 രൂപയാണ് പുതിയ വില. 2019 സെപ്‌റ്റംബറിലാണ് അവസാനമായി മിൽമ പാലിന്‍റെ വില കൂട്ടിയത്.

ഇക്കഴിഞ്ഞ ജൂലൈയിൽ പാൽ ഉത്പന്നങ്ങൾക്കും മിൽമ വില കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില വർധന. പാൽ ലിറ്ററിന് എട്ട് രൂപ 57 പൈസ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യമെങ്കിലും ആറ് രൂപയുടെ വർധനക്കാണ് സർക്കാർ അനുമതി നൽകിയത്.

ABOUT THE AUTHOR

...view details