കേരളം

kerala

ETV Bharat / state

കരുതലോടെ കേരളം: പകരം "ഹൃദയം" നല്‍കി അതിഥികൾ

തിരുവനന്തപുരം പോത്തൻകോടിന് സമീപം കരിയത്ത് പ്രവർത്തിക്കുന്ന കമ്പ്യൂടെക് ട്രീ ക്ലൈമ്പിങ് സ്ഥാപനത്തിലെ തെങ്ങുകയറ്റ തൊഴിലാളികളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 52000 രൂപ നല്‍കിയത്. കേരളത്തിന്‍റെ കരുതലിന് നന്ദി പറയുകയാണ് ഛത്തീസ്‌ഗഡില്‍ നിന്നുള്ള അതിഥി തൊഴിലാളി സംഘം.

chief minister relief fund  chief minister pinarayi vijayan  migrant workers from trivandrum  migrant workers donates to cm relief fund  minister kadakampally surendran  coconut tree climbing workers  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി  മുഖ്യമന്ത്രി പിണറായി വിജയൻ  അതിഥി തൊഴിലാളികൾ  കമ്പ്യൂടെക് ട്രീ ക്ലൈമ്പിങ്ങ്
കരുതലോടെ കേരളം: പകരം "ഹൃദയം" നല്‍കി അതിഥികൾ

By

Published : May 2, 2020, 10:28 AM IST

Updated : May 3, 2020, 4:37 PM IST

തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കെതിരെ കേരളം ഒറ്റക്കെട്ടായി പോരാടുകയാണ്. അതിജീവനത്തിന്‍റെ പാതയില്‍ കേരളത്തിന് കൈത്താങ്ങായി ചെറുതും വലുതുമായ നിരവധി സഹായങ്ങളാണ് ലോകത്തിന്‍റെ പലഭാഗത്ത് നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തി ജോലി ചെയ്യുന്ന തൊഴിലാളികളെ അതിഥി തൊഴിലാളികൾ എന്ന് വിളിച്ച കേരളം കൊവിഡ് സംഹാര രൂപമായി മാറിയപ്പോൾ അതിഥികൾക്ക് ഭക്ഷണവും സുരക്ഷിത താമസ സൗകര്യങ്ങളും മരുന്നും നല്‍കി ഒപ്പം നിന്നു. ഇപ്പോഴിതാ കേരളത്തിന്‍റെ കരുതലിന് നന്ദി പറയുകയാണ് ഛത്തീസ്‌ഗഡില്‍ നിന്നുള്ള അതിഥി തൊഴിലാളി സംഘം. തിരുവനന്തപുരം പോത്തൻകോട് അയിരൂപ്പാറയില്‍ പ്രവർത്തിക്കുന്ന കമ്പ്യൂടെക് ട്രീ ക്ലൈമ്പിങ് സ്ഥാപനത്തിലെ തെങ്ങുകയറ്റ തൊഴിലാളികളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 52000 രൂപ നല്‍കി കേരളത്തിന്‍റെ നല്ല മനസിനൊപ്പം നിന്നത്. ലോക്ക് ഡൗണിനെ തുടർന്ന് 21 ദിവസമായി ജോലിയും വേതനവും നഷ്ടമായിട്ടും ദിവസ വേതനത്തിലെ ഒരു പങ്ക് കേരളത്തിനായി മാറ്റിവയ്ക്കാൻ അവർ മറന്നില്ല.

കരുതലോടെ കേരളം: പകരം "ഹൃദയം" നല്‍കി അതിഥികൾ

രണ്ട് മാസം മുൻപാണ് അശ്വനി കുമാർ ശ്യാം അടങ്ങുന്ന 43 അംഗ സംഘം ഛത്തീസ്‌ഗഡില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ജോലി അന്വേഷിച്ച് വണ്ടി കയറിയത്. തിരുവനന്തപുരം അവർക്ക് ആശ്വാസമായി. " രാജ്യത്തെ കൊച്ച് കുട്ടികൾ പോലും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. അങ്ങനെയാണ് രാജ്യത്ത് ദുരിതം വിതച്ച മഹാമാരിയെ നേരിടാൻ സഹായം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചത്. കേരളീയർ നല്‍കുന്ന കരുതലും സ്നേഹവും വലുതാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ കടമ നിറവേറ്റുകയാണെന്നും അതിഥി തൊഴിലാളിയായ പ്രദീപ് കുമാർ പൈകാരാ പറഞ്ഞു. ഈ ലോക്ക് ഡൗൺ കാലത്തും ഭക്ഷണത്തിനും കുടിവെള്ളത്തിനും താമസത്തിനും ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല. സ്ഥാപന ഉടമ എല്ലാ സൗകര്യങ്ങളും തയ്യാറാക്കി തന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിഥി തൊഴിലാളികളുടെ ആവശ്യം അറിഞ്ഞതോടെ പൂർണ പിന്തണയുമായി സ്ഥാപന ഉടമയായ പി.മോഹൻദാസും ഇവർക്കൊപ്പം കൂടി. തൊഴിലാളികളുടെ ആവശ്യം കേട്ടപ്പോൾ സന്തോഷവും അത്ഭുതവുമാണ് തോന്നിയതെന്ന് മോഹൻദാസ് പറഞ്ഞു. 500 രൂപ മുതല്‍ 2000 രൂപ വരെ സഹായം നല്‍കാനാണ് അതിഥി തൊഴിലാളികൾ ആഗ്രഹം പ്രകടിപ്പിച്ചതെന്നും മോഹൻദാസ് പറഞ്ഞു. മോഹൻദാസിന്‍റെ ഒരു മാസത്തെ സൈനിക പെൻഷനായ 26,000 രൂപയും ഉൾപ്പെടുത്തി ആകെ 78,000 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന് തൊഴിലാളികൾ കൈമാറിയത്.

Last Updated : May 3, 2020, 4:37 PM IST

ABOUT THE AUTHOR

...view details