തിരുവനന്തപുരം:തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മധ്യവയസ്കനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ നൂറനാട് സ്വദേശി ചന്ദ്രബാബുവിനെയാണ് (45) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്‍റെ മകൾ ദേവൂ ഗുരുതരാവസ്ഥയിൽ എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.
എസ്.എ.റ്റി ആശുപത്രിക്ക് പുറകിൽ മധ്യവയസ്കൻ തൂങ്ങി മരിച്ച നിലയിൽ - എസ്.എ.റ്റി ആശുപത്രി
ആലപ്പുഴ നൂറനാട് സ്വദേശി ചന്ദ്രബാബുവിനെയാണ് (45) മരിച്ച നിലയിൽ കണ്ടെത്തിയത്.
എസ്.എ.റ്റി ആശുപത്രിക്ക് പുറകിൽ മധ്യവയസ്കൻ തൂങ്ങി മരിച്ച നിലയിൽ
ഉത്സവപ്പറമ്പിൽ ചെണ്ടമേളത്തിൽ ഒപ്പം നൃത്തം ചെയ്യുന്ന ദേവൂവിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. തലച്ചോറിൽ രക്തം കട്ട പിടിക്കുന്ന അസുഖവുമായാണ് ദേവുവിനെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടി ഇപ്പോഴും ഐ സി യുവിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി ചന്ദ്രബാബു കുട്ടിയെ ഐസിയുവിൽ എത്തി കണ്ടിരുന്നു. തുടർന്ന് ചന്ദ്രബാബുവിനെ ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
Last Updated : Jul 1, 2020, 11:30 AM IST