കൊല്ലം: സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേരെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്‌തു. തിരുവനന്തപുരം കഠിനംകുളം പെരുമാതുറ സ്വദേശി ജസീർ, വിതുര തൊളിക്കോട് സ്വദേശി എസ് നൗഫൽ, കഴക്കൂട്ടം സ്വദേശി നിഹാസ് എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയെ കാറിൽ തിരുവനന്തപുരം പാലോട് എത്തിച്ചാണ് പീഡിപ്പിച്ചത്.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി; മൂന്ന് പേര്‍ അറസ്റ്റില്‍ - തിരുവനന്തപുരം പാലോട്
തിരുവനന്തപുരം സ്വദേശികളായ ജസീര്‍, നൗഫല്‍, നിഹാസ് എന്നിവരെയാണ് സംഭവത്തില്‍ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്‌തത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുടുംബം നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് പെണ്‍കുട്ടിയെ തിരുവനന്തപുരം പാലോട് നിന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ പീഡന വിവരം പുറത്തറിയുകയായിരുന്നു
കേസിലെ ഒന്നാം പ്രതി ജസീർ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തികൊണ്ട് പോകുകയായിരുന്നു. നിഹാസ്, നൗഫൽ എന്നിവരാണ് കാറിൽ ഇവരെ തിരുവനന്തപുരത്ത് എത്തിച്ചത്. ജനുവരി 21ന് രാവിലെ മുതൽ പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു.
വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് കുണ്ടറ പൊലീസ് നടത്തിയ അന്വേഷണത്തിൽ 22ന് രാവിലെ 9മണിക്ക് പെൺകുട്ടിയെ ജസീറിനൊപ്പം പാലോട് നിന്നും കണ്ടെത്തി. തുടർന്ന് പെൺകുട്ടിയെ ചോദ്യം ചെയ്‌തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പ്രതികളെ റിമാൻഡ് ചെയ്‌തു.