വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന; യുവാവ് പിടിയിൽ - drugs selling news
കൊച്ചുവേളി വിനായക നഗറിൽ സജിൻ (19) ആണ് തുമ്പ പൊലീസിന്‍റെ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി
യുവാവ്
തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന നടത്തിയ യുവാവ് പിടിയിൽ. കൊച്ചുവേളി വിനായക നഗറിൽ സജിൻ (19) ആണ് തുമ്പ പൊലീസിന്‍റെ പിടിയിലായത്. 30 ഗ്രാം വീതമുള്ള ചെറിയ പൊതികളായാണ് ഇയാൾ വിൽപന നടത്തിയിരുന്നത്.
സ്കൂൾ വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന നടത്തുന്നു എന്ന വിവരം പൊലീസിന് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സൗത്ത് തുമ്പ വേളി ഗ്രൗണ്ടിന് സമീപത്ത് നിന്നും ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.