തിരുവനന്തപുരം :സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മെഗാ ടെസ്റ്റ് ഡ്രൈവ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്‍റെ ഭാഗമായി വ്യാഴം വെള്ളി ദിവസങ്ങളില്‍ രണ്ടരലക്ഷം ടെസ്റ്റുകള്‍ അധികമായി നടത്തും.
കൊവിഡ് വ്യാപനം; മെഗാ ടെസ്റ്റ് ഡ്രൈവ് നടത്തുമെന്ന് മുഖ്യമന്ത്രി രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ മൈക്രോ കണ്ടൈൻമെന്‍റ് സോണ്‍ പ്രഖ്യാപിക്കാന്‍ കലക്‌ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടി.പി.ആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ ഒരാഴ്‌ച കൂടി തുടരും.
ALSO READ:KERALA COVID CASES: കേരളത്തിൽ 14,539 പേർക്ക് കൂടി കൊവിഡ്
കാറ്റഗറി അനുസരിച്ച് അനുവാദം നൽകിയിട്ടുള്ള മേഖലകളില്‍ കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും എട്ട് മണി വരെ പ്രവര്‍ത്തിക്കാം. ബാങ്കുകളില്‍ തിങ്കൾ മുതൽ വെള്ളിവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം നൽകിയിട്ടുണ്ട്. ഇലട്രോണിക്‌സ് കടകള്‍ കൂടുതല്‍ ദിവസങ്ങള്‍ തുറക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ:തലസ്ഥാനത്ത് 16 കാരിക്ക് സിക ; രോഗബാധിതർ 23 ആയി