തിരുവനന്തപുരം : നവകേരള സദസിൽ ലഭിച്ച പരാതികൾ തീർപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ഇന്ന് യോഗം ചേരും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഓൺലൈൻ വഴിയാണ് യോഗം ചേരുന്നത് (Nava Kerala Sadas)
യോഗത്തിൽ ജില്ല കലക്‌ടർമാരും ആർഡിഒമാരും പങ്കെടുക്കും (Nava Kerala Sadas complaints). റവന്യു മന്ത്രി കെ രാജന്‍റെ നേതൃത്വത്തിലാണ് യോഗം ചേരുക. 6,21,270 പരാതികളാണ് നവകേരള സദസിൽ പൊതുജനങ്ങളിൽ നിന്ന് ലഭിച്ചത്. പരാതികളുടെ പരിഹാര നടപടികളിൽ ചീഫ് സെക്രട്ടറിയാണ് മേൽനോട്ടം വഹിക്കുക.
പരാതികൾ പരിഹരിക്കുന്നതിന് ജില്ലകളിൽ സ്പെഷ്യൽ ഓഫിസറെ നിയോഗിക്കുന്നതടക്കം സർക്കാരി പരിഗണനയിൽ ഉണ്ട്. ജില്ലാ തലത്തിൽ കലക്‌ടർമാരാണ് പരാതി പരിശോധനയ്ക്ക് മേൽനോട്ടം വഹിക്കുക. എന്നാൽ ഇതിന് പരിമിതികൾ ഉണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് സ്പെഷ്യൽ ഓഫിസറെ നിയോഗിക്കുന്ന കാര്യം പരിഗണനയിലുള്ളത്. ഇക്കാര്യങ്ങൾ അടക്കം ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. അതേസമയം പ്രഭാത സദസുകളിൽ നിന്ന് ലഭിച്ച നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട് (revenue minister K Rajan)
ജില്ല തിരിച്ചുള്ള പരാതികളുടെ കണക്ക് ഇങ്ങനെ: തിരുവനന്തപുരം- 61,533 കൊല്ലം - 50,938 പത്തനംതിട്ട - 23,616 ആലപ്പുഴ - 53,044 കോട്ടയം - 42,656 ഇടുക്കി - 42,234 എറണാകുളം - 40,318 തൃശൂർ - 54,260 പാലക്കാട് - 64,204 മലപ്പുറം - 80,885 കോഴിക്കോട് - 45,897 വയനാട് - 18,823 കണ്ണൂർ - 28,630 കാസർകോട്.
37 ദിവസം നീണ്ടുനിന്ന നവകേരള സദസില്‍ ലഭിച്ചത് ആറ് ലക്ഷത്തിലേറെ പരാതികളാണ്. മലപ്പുറം (80,885) ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്. പാലക്കാട് (61204) കൊല്ലം (50938), തൃശൂര്‍ (54260) ജില്ലകളാണ് തൊട്ടു പുറകില്‍ (Nava Kerala Sadas Total Complaints).
എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ കൂടിയാണ് ഇനി നവകേരള സദസ് നടക്കാനുള്ളത്. ജനുവരി ഒന്നിന് തൃക്കാക്കര, പിറവം മണ്ഡലങ്ങളിലും രണ്ടിന് തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലും സദസ് നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്‍റെ നിര്യാണത്തെ തുടര്‍ന്നാണ് ഈ മണ്ഡലങ്ങളുടെ സദസ് മാറ്റിവച്ചത്. ഇതുകൂടി പൂര്‍ത്തിയാക്കിയതിന് ശേഷമേ പരാതികളുടെ ആകെ എണ്ണം കൃത്യമായി ലഭിക്കുകയുള്ളൂ.
Also Read:നവകേരള സദസില്‍ ഇതുവരെ ലഭിച്ചത് 6 ലക്ഷത്തിലേറെ പരാതികള്‍ ; കൂടുതല്‍ മലപ്പുറത്ത്