കണ്ണൂർ: പേരാവൂര്‍ മണ്ഡലത്തിലെ ഇരിട്ടിയില്‍ ബാലറ്റ് പെട്ടിയില്ലാതെ തപാല്‍ വോട്ടര്‍മാരെ കൊണ്ട് വോട്ട് ചെയ്യിച്ച സംഭവത്തെകുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നിര്‍ദേശിച്ചു. തപാല്‍ ബാലറ്റ് സംബന്ധിച്ച പ്രക്രിയകള്‍ കൃത്യമായി നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം ജില്ലാ കലക്ടര്‍മാരും വരണാധികാരികളും ഉറപ്പാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചു. പേരാവൂരിൽ സിപിഎം തപാൽ വോട്ട് അട്ടിമറിക്കാൻ ശ്രമിച്ചതായി എം.എല്‍.എയും യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ അഡ്വ. സണ്ണി ജോസഫ് ആരോപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടി.
പേരാവൂർ തപാൽ വോട്ട് വിവാദം; റിപ്പോർട്ട് തേടി ടിക്കാറാം മീണ - കേരളത്തിലെ തെരഞ്ഞെടുപ്പ്
തപാല്‍ വോട്ടര്‍മാരെ കൊണ്ട് വോട്ട് ചെയ്യിച്ച സംഭവത്തെകുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നിര്‍ദേശിച്ചു
പേരാവൂർ തപാൽ വോട്ട് സംഭവത്തിൽ റിപ്പോർട്ട് തേടി ടിക്കാറാം മീണ
കൂടുതൽ വായനയ്ക്ക്:പേരാവൂരിൽ സിപിഎം തപാൽ വോട്ട് അട്ടിമറിക്കാൻ ശ്രമിച്ചതായി അഡ്വ സണ്ണി ജോസഫ്