തിരുനെൽവേലി (തമിഴ്‌നാട്) :തമിഴ്‌നാട്ടിലെ നമ്പ്യാരു നദിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു. കോട്ടയം നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. അമ്പലത്തുംകാല പുത്തന്‍പുരയ്ക്കല്‍ കല്ലുമ്പുറംവീട്ടില്‍ എം.എം.ജോസിന്‍റെ മകൻ ജോയൽ ജോസഫ് മാത്യു (22) ആണ് മരിച്ചത്. ഞായറാഴ്‌ചയായിരുന്നു (24.07.2022) ദാരുണ സംഭവം.
തമിഴ്‌നാട്ടില്‍ നദിയിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാര്‍ഥി മുങ്ങി മരിച്ചു - തമിഴ്‌നാട്ടിലെ സർക്കാർ മെഡിക്കൽ കോളേജ് വിദ്യാർഥിയായ മലയാളി യുവാവ് മുങ്ങി മരിച്ചു
തമിഴ്‌നാട് ഗവ. മെഡിക്കൽ കോളജ് വിദ്യാർഥി ജോയലാണ് (22) മരിച്ചത്. തിരുക്കുറുങ്കുടി സന്ദർശനത്തിനിടെ നമ്പ്യാരു നദിയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം
തമിഴ്‌നാട്ടിലെ നദിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു
തമിഴ്‌നാട് ഗവ. മെഡിക്കൽ കോളജ് വിദ്യാർഥിയായ ജോയൽ 11 സഹപാഠികളോടൊപ്പം തിരുക്കുറുങ്കുടി സന്ദർശിക്കാൻ എത്തിയതായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.