കേരളം

kerala

ETV Bharat / state

മെഡിക്കല്‍ കോളജുകളിലെ പിജി സീറ്റുകൾ വർധിപ്പിച്ചു - medical council of india

116 മെഡിക്കല്‍ പി.ജി സീറ്റുകളാണ് കൂട്ടിയത്. മെഡിക്കല്‍ കോളജുകളിലെ മെഡിക്കല്‍ പി.ജി ഡിപ്ലോമ സീറ്റുകള്‍ പി.ജി ഡിഗ്രി സീറ്റുകളാക്കി മാറ്റുന്നതിനാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്.

മെഡിക്കല്‍ കോളജ് വാർത്ത  മെഡിക്കല്‍ പിജി സീറ്റുകൾ വർധിപ്പിച്ചു  മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ  medical council of india  medical pg seats increased
മെഡിക്കല്‍ സീറ്റുകൾ വർധിപ്പിച്ചു

By

Published : Feb 27, 2020, 10:44 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ പിജി സീറ്റുകൾ വർധിപ്പിച്ചു. 116 മെഡിക്കല്‍ പി.ജി സീറ്റുകളാണ് കൂട്ടിയത്.

മെഡിക്കല്‍ കോളജുകളിലെ മെഡിക്കല്‍ പി.ജി ഡിപ്ലോമ സീറ്റുകള്‍ പി.ജി ഡിഗ്രി സീറ്റുകളാക്കി മാറ്റുന്നതിനാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 109ഉം സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഏഴും സീറ്റുകളാണ് വര്‍ദ്ധിപ്പിച്ചത്.

മെഡിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ട പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും പി.ജി വിദഗ്‌ധ ഗ്രൂപ്പിന്‍റെ ശുപാര്‍ശകള്‍ക്കും ശേഷമാണ് ഡിപ്ലോമ കോഴ്സിനെ ഡിഗ്രിയാക്കി മാറ്റിയത്. 2020-21 അധ്യയന വര്‍ഷത്തില്‍ തന്നെ വിദ്യാർഥികള്‍ക്ക് ഈ സീറ്റുകളില്‍ പ്രവേശനം നേടാന്‍ സാധിക്കും. രണ്ട് വര്‍ഷ പി.ജി ഡിപ്ലോമ കോഴ്സിന് പകരം 3 വര്‍ഷ പി.ജി ഡിഗ്രി കോഴ്സിനുള്ള അനുമതിയാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പി.ജി ഡിഗ്രി പഠിക്കാന്‍ ഇതിലൂടെ അവസരം ലഭിക്കുമെന്ന ആരോഗ്യ വകുപ്പ് അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജിനാണ് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചിരിക്കുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളജിന് 10 സീറ്റുകളും, കോട്ടയം മെഡിക്കല്‍ കോളജിന് 22 സീറ്റുകളും, തിരുവനന്തപുരം മെഡിക്കല്‍ കോളജിന് 27 സീറ്റുകളും പി.ജി ഡിഗ്രി സീറ്റുകളായി മാറും. ഇതോടൊപ്പം ആദ്യമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സായ ഡി.എം കാര്‍ഡിയോളജിക്ക് 2 സീറ്റുകള്‍ക്കും അനുമതി ലഭിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ABOUT THE AUTHOR

...view details